ഒഡീഷയിലെ ഗജപതി ജില്ലയ്ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആംബുലന്‍സ് സമ്മാനിച്ചു

By Raji Mejo.26 Feb, 2018

imran-azhar

കൊച്ചി: ഇന്ത്യയിലെയും മിഡില്‍-ഈസ്റ്റിലെയും പ്രമുഖ സ്വകാര്യ ആരോഗ്യപരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഒഡീഷയിലെ ഗജപതി ജില്ലയില്‍ സര്‍ക്കാരിന്റെ ആരോഗ്യപരിചരണ സൗകര്യം ലഭ്യമാക്കുന്നതിനായി സൗജന്യമായി ആംബുലന്‍സ് സേവനം ലഭ്യമാക്കി. ജില്ലയിലെ അഞ്ച് ലക്ഷത്തില്‍ക്കൂടുതല്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ജുബോ പഞ്ചായത്ത് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ബസന്തി മല്ലിക് എംഎല്‍എ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജുബോ പഞ്ചായത്ത് സര്‍പ്പഞ്ച് സുലോത് റെയ്‌തോ ചടങ്ങില്‍ പങ്കെടുത്തു. പ്രാദേശിക സര്‍ക്കാരിതര സംഘടനയായ സൊസൈറ്റി ഫോര്‍ വെല്‍ഫെയര്‍, ആനിമേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സ്വാദ്) സഹകരണത്തോടെയാണ് ആംബുലന്‍സ് സേവനം നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായി സൗജന്യ ഇസിജിയും എക്കോകാര്‍ഡിയോഗ്രാഫിയും ഉള്‍പ്പെടെയുള്ള സമഗ്രമായ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പും ജില്ലയില്‍ സംഘടിപ്പിക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പ്രോഗ്രാമും തയ്യാറായി. ജില്ലയിലെ ആദിവാസി ഊരുകളില്‍നിന്നുള്ള 365 പേര്‍ മെഡിക്കല്‍ ചെക്കപ്പിനു വിധേയരായി.
ആസ്്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വിജയവാഡയിലും ഗുണ്ടൂരിലുമുള്ള ആസ്റ്റര്‍ രമേഷ് ആശുപത്രികളില്‍നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമഗ്ര മെഡിക്കല്‍ ക്യാംപ് നടത്തിയത്. കൊച്ചിയിലെ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ദുബായിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എന്നിവിടങ്ങളിലെ വോളണ്ടിയര്‍മാരും തദ്ദേശ എന്‍ജിഒ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയ പിന്തുണയോടെ ഈ ക്യാംപ് ഒഡീഷയിലെ വിദൂര ജില്ലയ്ക്ക് ഗുണമേ•-യുള്ള ആരോഗ്യപരിചരണം ലഭ്യമാക്കി.
ഗജപതി ജില്ലയിലെ 60 ശതമാനത്തില്‍ക്കൂടുതല്‍ ആളുകള്‍ക്കും അടിസ്ഥാനസൗകര്യങ്ങളുടെയും പൊതുഗതാഗത സൗകര്യങ്ങളുടെയും അഭാവംകൊണ്ട് പ്രാഥമിക, കമ്മ്യൂണിറ്റി ആരോഗ്യപരിചരണംപോലും ലഭ്യമാവുന്നില്ല എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആളുകള്‍ക്ക് ആശുപത്രിയില്‍ എത്താനുള്ള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ 75 ശതമാനം പ്രസവങ്ങളും വീടുകളിലാണ് നടക്കുന്നത്. ജില്ലയിലെ ആളുകള്‍ ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനും യഥാസമയം ആശുപത്രിയിലെത്തി ചികിത്സ നേടുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തെ നല്ല രീതിയില്‍ നയിക്കുവാനും നിര്‍ഭാഗ്യവാന്മാര്‍ക്ക് സഹായഹസ്തമാകുവാനും ആസ്റ്റര്‍ പ്രതിജ്ഞാബദ്ധരാണ്. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പ്രോഗ്രാമും വിവിധ പ്രദേശങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളും സാമൂഹ്യസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അങ്ങനെ സുസ്ഥിരമായ ആരോഗ്യപരിചരണ മാതൃക രൂപപ്പെടുത്തുകയും അത് ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനായി തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഗ്രാമവാസികള്‍ കൂടുതലും റോഡുകളോ മറ്റ് വാഹനസൗകര്യമോ ഇല്ലാത്ത വനപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതിനാല്‍ ബ്ലോക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലുള്ള പ്രാഥമിക ഹെല്‍ത്ത്‌കെയര്‍ സെന്ററുകളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത്‌കെയര്‍ സെന്ററുകളിലും എത്തിച്ചേരാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. കൂടാതെ ഭൂമിശാസ്ത്രപരമായി മലമ്പ്രദേശമായ ഇവിടെ 896 ഗ്രാമങ്ങളിലായി ആളുകള്‍ ചിന്നിച്ചിതറിയാണ് താമസം. ഗ്രാമവാസികള്‍ക്ക് ഏറ്റവുമടുത്ത ആശുപത്രി ജില്ലയില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ബേരാംപുരിലെ ടേര്‍ഷ്യറി ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ കോളേജാണ്. അവിടെ എത്താന്‍ മൂന്നുമുതല്‍ നാലു മണിക്കൂര്‍വരെ സമയമെടുക്കും. അടിയന്തിരഘട്ടങ്ങളില്‍ ബേരാപുരില്‍നിന്നുള്ള ചെലവേറിയ ആംബുലന്‍സ് സൗകര്യമാണ് പലപ്പോഴും ലഭ്യമാക്കുക.
ഈ ദൗത്യത്തില്‍ പങ്കാളിയായതിനും സമൂഹത്തിലെ വലിയ വിടവ് നികത്തുന്നതിന് മുന്നോട്ടുവരികയും ചെയ്ത ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനോട് നന്ദിയുണ്ടെന്ന് സൊസൈറ്റി ഫോര്‍ വെല്‍ഫെയര്‍, ആനിമേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് വലിയപറമ്പില്‍ പറഞ്ഞു.

 

OTHER SECTIONS