മുഖത്തെ പാടുകള്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍...

By Anju N P.19 Jun, 2018

imran-azhar

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരപ പ്രശ്‌നമാണ് മുഖത്തെ പാടുകള്‍. മുഖത്തിന്റെ ശോഭ നഷ്ടപ്പെടുത്തുന്ന ഇത്തരം പാടുകളെ അകറ്റാനായി വിപണിയില്‍ ലഭ്യമായ പലവിധ ക്രീമുകളും മാറി മാറി ഉപയോഗിച്ചിട്ടും, ബ്യൂട്ടി പാര്‍ലറുകളില്‍ കയറി ഇറങ്ങിയിട്ടും തല്‍ക്കാലഫലവും പാര്‍ശ്വഫലവുമാണ് ലഭിച്ചതെങ്കില്‍, നിരാശപ്പെടാന്‍ വരട്ടേ... പാര്‍ശ്വഫലമൊന്നുമില്ലാത്ത തികച്ചും പ്രകൃതിദത്ത ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...


മുഖത്തെ പാടുകള്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കൂട്ടാണ് പഴവും, ആവക്കാഡോയും. മുഖം നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം പഴവും, ആവക്കാഡോയും കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് തേയ്ക്കുക. 10 - 15 മിനിറ്റ് കഴിഞ്ഞശേഷം കഴുകി കളയുക. ഇത് മുഖത്തെ എല്ലാ പാടുകളെയും ഇല്ലാതാക്കി മുഖത്തിന് തിളക്കവും, നിറവും നല്‍കുന്നു.