വേനലില്‍ ആയുര്‍വേദ ബോഡി വാഷും ഫേസ്പാക്കും

By Rajesh Kumar.05 04 2020

imran-azhar

 

 

ഡോ. അഖില്‍ രമേഷ്

 വേനല്‍ കഠിനമാകുന്നു, അതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. അല്പം ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം.എളുപ്പം ദഹിക്കുന്ന ഭക്ഷണം, എണ്ണമയത്തോടെ തണുപ്പിച്ച് ദ്രവരൂപത്തില്‍ കഴിക്കണം. തണുത്ത വെള്ളത്തില്‍ കുളിക്കാം. ധാരാളം വെള്ളം കുടിക്കണം. ചെന്നെല്ലരി ചോറ്, അധികം കൊഴുപ്പില്ലാത്ത ആട്ടിറച്ചി, മാംസരസം ( സൂപ്പ് ) ഇവ നല്ലതാണ്. ക്ഷീണമുണ്ടെങ്കില്‍ പകലുറങ്ങാം.

 

ദാഹശമനത്തിന് രാമച്ചം


രാമച്ചമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ദഹനം ക്രമപ്പെടുത്താനും ശരീരം തണുപ്പിക്കാനും രാമച്ചത്തിനു കഴിവുണ്ട്. ജ്വരം, ഛര്‍ദ്ദി, മന്ദത, ത്വക്‌രോഗങ്ങള്‍ എന്നിവയ്ക്കും നല്ലതാണ്.

 

ബോഡി വാഷ്

ചേരുവകള്‍:


അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയുടെ പട്ട, രാമച്ചം എന്നിവ പൊടിച്ച് സൂക്ഷിക്കുക.

ഉപയോഗക്രമം:


ശുദ്ധ ജലത്തില്‍ 2 ടീസ്പൂണ്‍ ചൂര്‍ണ്ണം ചേര്‍ത്ത് തിളപ്പിച്ച് ഉപയോഗിക്കുക. ശരീര ദുര്‍ഗന്ധം മാറും, ത്വക്‌രോഗങ്ങളെ പ്രതിരോധിക്കും

.

ഷഡംഗം പാനീയം


മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ 100 ഗ്രാം വീതം പൊടിച്ച് സൂക്ഷിക്കുക. 1 ടീസ്പൂണ്‍ വീതം 500 മി.ലി വെള്ളത്തില്‍ ചൂടാക്കി തണുപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.

 

ഫേസ്പാക്ക്

 

ചേരുവകള്‍:


രക്തചന്ദനം, മഞ്ചട്ടിക്കോല്, പാച്ചോറ്റിത്തൊലി ഇവയോരോന്നും 100 ഗ്രാം വീതം ചൂര്‍ണ്ണമാക്കി സൂക്ഷിക്കുക.

 

ഉപയോഗക്രമം:


വേപ്പില ( 5-6 എണ്ണം ) ചതച്ചിട്ട് വെളളം തിളപ്പിച്ച് ചെറുചൂടോടെ മുഖം കഴുകുക. 4 ടീസ്പൂണ്‍ ചൂര്‍ണ്ണവും 1 ടീസ്പൂണ്‍ മുള്‍ട്ടാനിമിട്ടിയും ചേര്‍ത്ത് വെള്ളത്തിലോ പാലിലോ ചാലിച്ച് മുഖത്തിടുക. ഉണങ്ങുന്നതിനു മുമ്പ് ( ഏകദേശം 25 മിനിട്ട് ) കഴുകികളയണം.

 

 

OTHER SECTIONS