അള്‍സര്‍: കഴിക്കേണ്ട ഭക്ഷണം, ഒഴിവാക്കേണ്ടവ, ഗൃഹവൈദ്യം

By Rajesh Kumar.31 05 2020

imran-azhar

 

 ഉദരരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അള്‍സര്‍. ആയൂര്‍വേദത്തില്‍, രോഗലക്ഷണങ്ങള്‍ പ്രകാരം പരിണാമശൂല, അന്നദ്രവശൂല എന്നിങ്ങനെ അറിയപ്പെടുന്നു. അന്നനാളത്തിലെയും ആമാശയത്തിന്റെയും ഡുവോഡിനത്തിന്റെയും ഉള്ളിലെ ശ്ലേഷ്മസ്തരത്തിന് വൃണം ഉണ്ടാകുന്നതാണ് അള്‍സര്‍.
അള്‍സര്‍ ഉണ്ടാകുന്ന ഭാഗം അനുസരിച്ച് ആമാശയ അള്‍സര്‍/ഗ്യാസ്ട്രിക് അള്‍സര്‍, ഡുവോഡിനല്‍ അള്‍സര്‍ (ചെറുകുടലിന്റെ ആദ്യഭാഗത്ത്), അന്നനാള അള്‍സര്‍ എന്നിങ്ങനെ തിരിക്കാം.കാരണങ്ങള്‍

* ജന്മസിദ്ധമായ കാരണങ്ങള്‍

* പിത്തദോഷാധിക്യമുള്ള ശരീരപ്രകൃതി, ലിംഗഭേദം മുതലായവ

* കാലാവസ്ഥ, ദേശം എന്നിവജീവിതരീതി

 

* മാനസികവും സാമൂഹികവും തൊഴില്‍പരവുമായ ഘടകങ്ങള്‍

* ആഹാരം, ഉറക്കം, ലൈംഗികത എന്നിവ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു.

* തൊഴിലിന്റെയോ സാഹചര്യങ്ങളുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി മലം, മൂത്രം, അധോവായു ഛര്‍ദ്ദി മുതലായവ നിയന്ത്രിക്കുന്നത്.

* നന്നായി വിശക്കുമ്പോള്‍ ആഹാരം, വെള്ളം എന്നിവ കഴിക്കാതിരിക്കുന്നതും അമിതമായി കഴിക്കുന്നതും.

* മാനസിക സംഘര്‍ഷം

* വേദനസംഹാരികളുടെ അമിതോപയോഗം

 

വിരുദ്ധാഹാരംവിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നതും ഭക്ഷണം അസമയത്ത് കഴിക്കുന്നതും ദോഷം ചെയ്യും. പാലും മത്സ്യവും കോഴിയിറച്ചിയും തൈരും വിരുദ്ധാഹാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. വിരുദ്ധാഹാരങ്ങള്‍ ദഹനവ്യവസ്ഥ തകറാറിലാക്കുന്നു. കോശങ്ങള്‍ക്കു നാശമുണ്ടാക്കുന്ന തരം ബാക്ടീരിയകള്‍ വളരാനുള്ള സാധ്യതയും കൂടുന്നു. ആമാശയത്തിലെ ആസിഡ് നിറഞ്ഞ സാഹചര്യത്തില്‍ പോലും ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയയാണ് എച്ച് .പൈലോറി. ശരീരത്തില്‍ എച്ച്.പൈലോറി ഉള്ളതുകൊണ്ടു മാത്രം അള്‍സറോ ശരീരത്തില്‍ പഴുപ്പോ ഉണ്ടാകണമെന്നില്ല.

 

ഉദരവ്രണങ്ങള്‍ക്ക് കാരണം

 

* വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥയിലെ വ്യതിയാനം. മുന്‍പ് പറഞ്ഞ കാരണങ്ങള്‍ കൊണ്ട് അമ്ല സ്വഭാവമുള്ള സ്രവങ്ങളുടെ അളവിവും സാന്ദ്രതയിലും വ്യത്യാസം ഉണ്ടാകുന്നു. ഇതിനെ പിത്തദുഷ്ടി എന്നു പറയുന്നു.

* ശ്ലേഷ്മ സ്തരത്തിലുണ്ടാകുന്ന കേടുകള്‍ കഫക്ഷയം എന്നു വിശേഷിപ്പിക്കാം.

* ചുരുക്കത്തില്‍ ശാരീരിക മാനസികതലങ്ങളിലെ ബലക്കുറവാണ് അള്‍സറിന് കാരണം.പരിണാമശൂല* ആഹാരം ദഹിച്ചതിന് ശേഷം വേദന കൂടുന്നത് പരിണാമശൂല എന്ന വിഭാഗത്തില്‍പ്പെടുന്നു.

 

അന്നദ്രവശൂല

 

* ദഹത്തിനു മുമ്പും ദഹനസമയത്തും ദഹനത്തിനു ശേഷവും വേദന അനുഭവപ്പെടുന്നു.

* ആഹാരം കഴിക്കാതിരുന്നാലും ആഹാരം കഴിച്ചാലും വേദനയുണ്ടാവും.

* ഛര്‍ദ്ദിക്കു ശേഷം വേദനയ്ക്ക് ആശ്വാസം ഉണ്ടാകുന്നു.

 

ചികിത്സാ ലക്ഷ്യം

 

* രോഗലക്ഷണങ്ങള്‍ (വേദന, ഛര്‍ദ്ദി, പുളിച്ചു തികട്ടല്‍) ശമിപ്പിക്കുന്നതിനൊപ്പം ആമാശയത്തിലെ ശ്ലേമസ്തരങ്ങളെ മെച്ചപ്പെടുത്തി ദഹനരസങ്ങളെ ക്രമീകരിക്കുന്നു.

* ഉദരവ്രണങ്ങള്‍ സുഖപ്പെടുത്തുന്നു.

* ചികിത്സയ്ക്കു ശേഷം രോഗം വീണ്ടും വരാതിരിക്കാനുള്ള സാഹചര്യം നിലനിര്‍ത്തുന്നു.ഗൃഹ ചികിത്സ

 

* ഇരട്ടിമധുരം 10 ഗ്രാം, കൊത്തമല്ലി 20 ഗ്രാം, ചുക്ക് 5 ഗ്രാം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പലവട്ടം കുടിക്കുക.

* ശുദ്ധമായ വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍, അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

* ഇരട്ടിമധുരം ഒരു ഗ്രാം, നെല്ലിക്ക ഉണക്കി പൊടിച്ചത്. മൂന്ന് ഗ്രാം എന്നിവ തേനില്‍ ചേര്‍ത്ത് കഴിക്കുക.ചികിത്സ

 

രോഗലക്ഷണങ്ങളുടെ തീവ്രത, രോഗിയുടെ പ്രായം, രോഗകാലയളവ്, തൊഴില്‍ എന്നിവ പരിഗണിച്ചാണ് ചികിത്സ. രോഗിയുടെ ശരിയായ മാനസികാവസ്ഥയുടെ വിശകലനം ആവശ്യമാണ്.
ആയുര്‍വേദ വിദഗ്ദ്ധ ചികിത്സയിലൂടെയും പഥ്യത്തിലൂടെയും അള്‍സര്‍ പൂര്‍ണ്ണമായും മാറും. ശരിയായ വൈദ്യസഹായം തേടുകയാണ് വേണ്ടത്.ആഹാരക്രമം

 

(പഥ്യത്തോട് കൂടിയ ചികിത്സ വേഗം ഫലം തരും)

 

ശീലിക്കേണ്ടവ

 

* തിളപ്പിച്ചാറ്റിയ വെള്ളം, തേന്‍, പഞ്ചസാര, മഞ്ഞള്‍പ്പൊടി.

* ചീര, വാഴക്കൂമ്പ്, പടവലം, കയ്പക്ക, കുമ്പളങ്ങ

* മാതളനാരങ്ങ, നെല്ലിക്ക

* കയ്പുരസമുള്ള ആഹാരവും പാനീയവും.

* ചെറുപയര്‍, കക്കരിക്ക

* കരിക്കിന്‍ വെള്ളം

* ഒന്നിച്ച് വയര്‍ നിറയ്ക്കുന്നതിനു പകരം ചെറിയ അളവില്‍ രണ്ടുമൂന്ന് മണിക്കൂര്‍ ഇടവിട്ട് കഴിക്കുക

* ഇളംചൂടുള്ള ഭക്ഷണം കഴിക്കുക.

* വേവിച്ച നേന്ത്രപ്പഴം നല്ലതാണ്ഒഴിവാക്കേണ്ടവ

 

* പാല്‍, തൈര്, എള്ള്, ഉഴുന്ന്, പുത്തരിച്ചോറ്

* മുതിര, മത്സ്യം

* ഉപ്പ്, പുളി, എരിവ് എന്നിവ വളരെ കുറച്ച് മതി

* കട്ടിയാഹാരം

* മസാല, അച്ചാറുകള്‍, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, ഫാസ്റ്റ്ഫുഡ്, പപ്പടം, വെളുത്തുള്ളി, ചമ്മന്തികള്‍, രസം

* ചായയുടെ കടുപ്പവും അളവും കുറയ്ക്കുക

* കാപ്പി ഒഴിവാക്കുക (കാപ്പിപ്പൊടിക്ക് പകരം കൊത്തമല്ലി പൊടിച്ച് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം).

* മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ പുകവലി എന്നിവ ഒഴിവാക്കുക.

 

 

 

 

OTHER SECTIONS