വേദനിപ്പിച്ച് സെക്‌സ്: രോഗമാണോ?

By Rajesh Kumar.16 06 2020

imran-azhar

ചെറിയ പ്രായത്തില്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയില്‍ നിന്നോ പുരുഷനില്‍ നിന്നോ ശാരീരികമായ വേദന അനുഭവിക്കാന്‍ ഇടയായ നിമിഷം ലൈംഗിക ഉത്തേജനം ഉണ്ടായിരിക്കാം. ഇതാണ് പില്‍ക്കാലത്ത് പലരിലും ബിഡിഎസ്എം പോലെയുള്ള വേദനിപ്പിച്ചു ലൈംഗിക സുഖം തേടുന്ന മനോനിലയ്ക്കു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

ഇഷ്ടപ്പെട്ട സ്ത്രീയോ പുരുഷനോ തല്ലുമ്പോഴോ, നുള്ളുമ്പോഴോ ഒക്കെ ഒരു ലൈംഗിക ഉത്തേജനം ഉണ്ടാകുന്നു. ഇഷ്ടപ്പെട്ടയാളില്‍ നിന്നും ഏല്‍ക്കുന്ന വേദന സുഖകരമായ അനുഭൂതിയായി ഇത്തരക്കാര്‍ക്ക് അനുഭവപ്പെടുന്നു. പലപ്പോഴും ഇവരുടെ ഈ അനുഭവങ്ങള്‍ തുടങ്ങുന്നത് പഠനകാലത്തായിരിക്കും.

 

സുന്ദരിയായ ടീച്ചറില്‍ നിന്നും അടിവാങ്ങുന്നത് ചില കുട്ടികള്‍ പതിവാക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് ഇതില്‍ നിന്നും പ്രത്യേക ലൈംഗിക ഉത്തേജനം ലഭിക്കുന്നു. ഇവര്‍ വളര്‍ന്ന് മുതിര്‍ന്നവരാകുമ്പോഴും സ്ത്രീകളാല്‍ ഡോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ മുമ്പില്‍ ഒരു ശക്തിയുമില്ലാതെ പരിപൂര്‍ണ്ണമായി കീഴടങ്ങുന്നു. ഇത്തരം മനോവിചാരമുള്ള പുരുഷന്മാരുടെ അവസ്ഥയെ ബിഡിഎസ്എം ഫെമ്ഡം എന്നുപറയുന്നു.

 

ഫെമ്ഡമില്‍ സ്ത്രീ പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക സ്ത്രീകളാണ്. പുരുഷന്‍ കേവലം ആജ്ഞാനുവര്‍ത്തി, സ്ത്രീയുടെ കാമ പൂര്‍ത്തീകരണത്തിനുള്ള ഒരു ഉപകരണം മാത്രം. ബിഡിഎസ്എമ്മില്‍ സാഡിസവും മസോക്കിസവും സര്‍വ്വ സാധാരണമാണ്.

 

സാഡിസത്തിന്റെയോ മസോക്കിസത്തിന്റേയോ അളവ് കൂടിയാല്‍ അത് മനോവൈകല്യമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. സ്വന്തം ശരീരത്തില്‍ ഉണ്ടാകുന്ന വേദന ആസ്വദിച്ച് രതിമൂര്‍ച്ചയിലെത്തുന്നവരാണ് മസോക്കിസ്റ്റുകള്‍. മറ്റുള്ളവരുടെ മേല്‍ വേദന ഏല്‍പ്പിക്കുകയും അതോടൊപ്പം അവരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തി കാമകേളികളില്‍ അടിമയായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് സാഡിസ്റ്റുകള്‍. ബിഡിഎസ്എമ്മിനെ നവീന ലൈംഗിക ആശയം മാത്രമായി കണ്ട് അതില്‍ കൂടുതല്‍ വിരാചിക്കാതിരിക്കുന്നതാണ് നല്ലത്

 

 

OTHER SECTIONS