ബീറ്റ് റൂട്ട് ജ്യൂസ് കഴിച്ചാല്‍

By SUBHALEKSHMI B R.02 10 2018

imran-azhar

അടുക്കളയിലെ പച്ചക്കറി കൂടയില്‍ ഒഴിയാതെ കാണും ബീറ്റ് റൂട്ട്. തോരന്‍, മെഴുക്കുപുരട്ടി, കിച്ചടി ഇതിനപ്പുറം എന്തുണ്ടാക്കാനാണ് എന്നാണ് സാധാരണ വീട്ടമ്മ ചിന്തിക്കുക. എന്നാല്‍ പോഷകസന്പുഷ്ടമാണ് ഈ റൂട്ട്വെജിറ്റബിള്‍. മാത്രമല്ള, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്റൂട്ട്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ഉണ്ടാക്കി കഴിച്ചു നോക്കൂ. പൊണ്ണത്തടിയും വയറും കുറയും. ഇതാ ജ്യൂസുണ്ടാക്കുന്ന വിധം ചുവടെ:

ബീറ്റ് റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നല്ള പോലെ ജ്യൂസാക്കി അടിച്ചെടുക്കുക. ശേഷം അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ ഏറ്റവും നല്ളതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. തേനും നല്ളൊരു ആന്‍റിഓക്സിഡന്‍റാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഇവ രണ്ടും ചേരുന്പോള്‍ ഗുണം ഇരട്ടിയ്ക്കും.

OTHER SECTIONS