ബിപി കുറയ്ക്കാം ; വഴികളിതാ

By online desk .03 10 2020

imran-azhar

 



 ആഹാരത്തില്‍ നിന്നു പൂരിത കൊഴുപ്പ് ഒഴിവാക്കുക. മട്ടണ്‍, ബീഫ്, പോര്‍ക്ക് (റെഡ്മീറ്റ്) ഇവയുടെ മാംസം ഒഴിവാക്കണം പൂരിത കൊഴുപ്പുള്ള എണ്ണകള്‍ ഉപയോഗിച്ചുള്ള പാചകം വേണ്ട. സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.

 

*  ചിക്കന്‍ തൊലി നീക്കിയ ശേഷം മാത്രം പാകം ചെയ്യുക. ചിക്കന്‍ വെള്ളത്തിലിട്ടു വേവിച്ച്  ആ വെള്ളം പൂര്‍ണമായും മാറ്റിയ ശേഷം പാകം ചെയ്യാം. ചിക്കന്‍ വറുത്തു കഴിക്കുന്നത് ഒഴിവാക്കണം.

 

 

* മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക. മുട്ടവെള്ള കഴിക്കാന്‍ ശീലിക്കുക.

* പൊട്ടാസ്യം കൂടുതലടങ്ങിയ വാഴപ്പഴം, തക്കാളി ജ്യൂസ്, മുന്തിരി ജ്യൂസ് ഇവ ഭക്ഷണത്തിലുള്‍പ്പെ്പടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

* കാത്സ്യം, മഗ്നീഷ്യം ഇവ കൂടുതലായടങ്ങിയ ആഹാരവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പു നീക്കിയ പാല്‍, പച്ചപ്പയര്‍, മത്തി എന്നിവ കഴിക്കുക.

 

 

 

OTHER SECTIONS