ആമാശയ അർബുദത്തെ പ്രതിരോധിക്കാം

By online desk .03 10 2020

imran-azhar

 


പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ആമാശയ അര്‍ബുദം എന്ന വയറിനുള്ളിലെ കാന്‍സര്‍. 55 വയസ് കഴിഞ്ഞവരിലാണ് രോഗസാദ്ധ്യത കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. നെഞ്ചെരിച്ചില്‍, ദഹനക്കേട്, ഭക്ഷണം ഇറക്കാന്‍ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ജനിതക കാരണങ്ങള്‍, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, ഹെലിക്കേ ബാക്ടര്‍ ഐലോറി ഇന്‍ഫക്ഷന്‍ ഇവയും രോഗകാരണമാകാം.


ആമാശയ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...


വയറിനുള്ളിലെ കാന്‍സറിനെ തടയാന്‍ തക്കാളി നീരിനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇറ്റലിയിലെ മെര്‍ക്കോഗ്‌ളിയാനോ ഓങ്കോളജി റിസര്‍ച്ച് സെന്ററിലെ ഗവേഷരാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ ഗാസ്ട്രിക് കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് തക്കാളി നീരിനുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. തക്കാളിപ്പഴത്തിന് ചുവപ്പ് നിറം നല്‍കുന്ന ലൈകോപിന്‍ എന്ന രാസസംയുക്തം നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. ഈ രാസവസ്തുവാണ് കാന്‍സറിന്റെ പ്രതിരോധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
എന്നാല്‍, കഴിക്കുന്നത് ചുവന്ന് പഴുത്തു തക്കാളി ആകണമെന്ന് മാത്രം. കാരണം പച്ച തക്കാളിയിലോ, മഞ്ഞ തക്കാളിയിലോ ലൈകോപിന്‍ ഇല്ല.

 

സാന്‍മാര്‍സാനോ, കോര്‍ബാറിനോ എന്നീ ഇനം തക്കാളി സത്തുകള്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയും അവ പെരുകുന്നതും തടയാന്‍ തക്കാളിക്ക് കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു.  മെഡിറ്ററേനിയന്‍ ഭക്ഷണരീതിയിലെ ഒരു പ്രധാന ഘടകവും തക്കാളി, ആമാശയ അര്‍ബുദം തടയാന്‍ ഫലപ്രദം എന്ന് തെളിയിച്ച ഈ പഠനം ജേണല്‍ ഓഫ് സെല്ലുലാര്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി.