കോവിഡ് പ്രതിരോധം: കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം

By Rajesh Kumar.08 07 2020

imran-azhar

 

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ലോകത്തെ കോവിഡ് ബാധിത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കിപ്പോള്‍. റഷ്യയെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയ്ക്കു മുന്നിലുള്ള രാജ്യങ്ങള്‍ അമേരിക്കയും ബ്രസീലുമാണ്.

 

കോവിഡിനെ കൈയെത്തും ദൂരത്ത് നിര്‍ത്താന്‍, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഒരു വീഡിയോ പുറത്തിറക്കി. വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള 15 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

 

* ഹസ്തദാനം ഒഴിവാക്കുക

* ശാരീരിക അകലം ആറടി നിലനിര്‍ത്തുക

* കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ ഉപയോഗിക്കണം.

* കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കരുത്.

* ശ്വസനശുചിത്വം പാലിക്കണം

* ഇടയ്ക്കിടെ കൈകള്‍ കഴുകണം

* പൊതു ഇടങ്ങളില്‍ തുപ്പരുത്.

* സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ അണുവിമുക്തമാക്കണം.

* അനാവശ്യ യാത്രകള്‍ ഒഴിവാക്കണം

* തിരക്കുള്ള സ്ഥലങ്ങളില്‍ നില്‍ക്കരുത്

* ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം.

* കോവിഡ് രോഗികളോട് വിവേചനം പാടില്ല

* വിവരങ്ങള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാത്രം സ്വീകരിക്കുക. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്

* പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കില്‍ ദേശീയ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ 1075 അല്ലെങ്കില്‍ സ്റ്റേറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം.

* ഉത്കണ്ഠയോ സമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ ഒരു മനോരോഗവിദഗ്ദ്ധനെ സമീപിക്കാം.

 

OTHER SECTIONS