By online desk .03 10 2020
സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിത രോമ വളര്‍ച്ച. അത് പിഴുത് മാറ്റാന്‍ ക്രീമുകള്‍, ഷേവിങ് ഉള്‍പ്പെടെ പലവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുമുണ്ട്. എന്നാല്‍, ഇത്തരത്തില്‍ അമിത രോമങ്ങള്‍ പിഴുത് മാറ്റാന്‍ സ്വീകരിക്കുന്ന ക്രീമുകള്‍ പലതും പലവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചര്‍മ്മ വിദഗ്ദ്ധരുടെ അഭിപ്രായം. ഉപയോഗിക്കുന്ന മാര്‍ഗ്ഗം ശരിയായ വിധം തിരിച്ചറിഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക.
പ്രശ്ന പരിഹാരത്തിന് പലരും ഷേവിങ് ക്രീമുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഷേവിംഗ് ക്രീം ഉപയോഗിക്കുമ്പോള്‍ അത് പലതരം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും.രോമം നീക്കാന്‍ ക്രീം ഉപയോഗിക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കുന്ന ദോഷവശത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. വാക്സ് ചെയ്യുന്നതിനേക്കാള്‍ പല തരത്തിലുള്ള ക്രീം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പലതരം ചര്‍മ്മ-ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അമിത രോമം നീക്കാന്‍ ക്രീം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയൂ...
രോമം നീക്കം ചെയ്യാന്‍ ചര്‍മ്മത്തില്‍ തേയ്ക്കുന്ന ക്രീമുകള്‍ രോമങ്ങളിലെ ഫോളിക്കിളുകള്‍ ലൂസാക്കുന്നു. ഇത് പെട്ടെന്ന് രോമം പിഴുത് പോരുന്നതിന് സഹായകമാണ്. എന്നാല്‍, ക്രമേണ ഇത് ചര്‍മ്മത്തില്‍ പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൂടുതല്‍ ഫലം ലഭിക്കുന്നതിന് വേണ്ടി അതില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ക്രീം ചര്‍മ്മത്തില്‍ തേയ്ച്ച് പിടിപ്പിച്ച് വയ്ക്കുന്നുവെങ്കില്‍, ഇത് ചര്‍മ്മം പൊള്ളിയടര്‍ന്ന് പോവുന്ന അവസ്ഥയിലേക്ക് നയിക്കും. മാത്രമല്ല, സെന്‍സിറ്റീവ് ചര്‍മ്മമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇത്തരം ക്രീമുകളുടെ ഉപയോഗം ചര്‍മ്മത്തിന്റെ നിറം ഇരുണ്ടതാക്കും.
ഒരു തവണ ക്രീം ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് പിന്നീട് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഒരു തവണ ക്രീം ഉപയോഗിച്ച് രോമം മുഴുവന്‍ നീക്കി കഴിഞ്ഞാല്‍ പിന്നീട് അത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. കൃത്യമായ ഇടവേളകള്‍ ഇല്ലാതെ ഉപയോഗിച്ചാല്‍ അത് ചര്‍മ്മ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പരിഹാരം ഇതാ ....
അമിത രോമം നീക്കം ചെയ്യുന്നതിനുള്ള ക്രീം ഉപയോഗിക്കുന്നവരിലുണ്ടാകുന്ന പ്രശ്ന പരിഹാരത്തിന് സഹായിക്കുന്ന പാര്‍ശ്വഫലമില്ലാത്ത പ്രകൃതിദത്ത ഗൃഹ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...
.പ്രശ്ന പരിഹാരത്തിന് സഹായിക്കുന്ന ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍ വാഴ നീര്. ശരീരത്തിലെ പ്രശ്ന ഭാഗത്ത് കറ്റാര്‍ വാഴ നീര് തേയ്ച്ച് മാസാജ് ചെയ്യുക.
. രോമം നീക്കം ചെയ്ത ശേഷം പ്രശ്ന ഭാഗത്ത് അല്‍പ്പം വെളിച്ചെണ്ണ തേയ്ച്ച് മാസാജ് ചെയ്യുന്നത് വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും ലഭിക്കാന്‍ ഉത്തമമാണ്.