അധിക സമ്മര്‍ദമാണോ....? ഇവ പരീക്ഷിക്കൂ..

By Online Desk.12 Jan, 2018

imran-azhar


സമ്മര്‍ദ്ദമില്ലാതെ ജിവിതമില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കാവുന്ന ഏറ്റവും നല്ലമാര്‍ഗം അതിന് പുറത്തുകടക്കുക എന്നതാണ്. പുതിയ ശീലങ്ങള്‍ സൃഷ്ടിക്കുന്നത് സമ്മര്‍ദ്ദങ്ങള്‍ മറക്കാന്‍ സഹായിക്കും. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്നവന് ജീവിതത്തെ ഈസിയായി നേരിടാം.

നന്നായി ഉറങ്ങൂ

ഏഴുമണിമുതല്‍ ഒമ്പതുമണിക്കൂര്‍ ഉറങ്ങണം. അത് നമ്മുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കും. അതുപോലെ ഉറക്കത്തിന്റെ ചക്രം സുസ്ഥിരമായിരി
ക്കുന്നതും സമ്മര്‍ദ്ദങ്ങളുമായിപൊരുത്തപ്പെട്ട് പോകാന്‍ സഹായിക്കും.

 

ചിരി

സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗമാണ് ചിരി. ചിരിക്കുമ്പോള്‍ നല്ല രാസല്‌സതുക്കളാണ് തലച്ചോര്‍ ഉത്പാദിപ്പിക്കുക. തലച്ചോറിനെ ചിന്തിപ്പിക്കാനും
വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും ചിരി സഹായിക്കും.

 

സാഹചര്യം മാറ്റല്‍

അന്തരീക്ഷത്തിലെ മണങ്ങളും ശുദ്ധവായുവും ശ്വസിക്കേണ്ടത് അത്യാവശ്യമാണ്. അത് വേഗത്തിലുള്ള നടത്തം നല്ലതാണ്.


വെള്ളം കുടിക്കൂ

ജലത്തിന്റെ പ്രവര്‍ത്തനം തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ നല്ലതാണ്. പലപ്പോഴും ജോലി ചെയ്യുന്ന സ്ഥലത്ത് വരണ്ട അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എയര്‍കണ്ടീഷന്റെ പ്രവര്‍ത്തനവും മറ്റും ഇതിന് ആക്കം കൂട്ടുന്നു. ഇത് പലപ്പോഴും ശരീരത്തിലെ ജലാംശം വറ്റുന്നതിന് കാരണമാവുന്നു. അതിനാല്‍ തുടര്‍ച്ചയായി ജ്യൂസും വെള്ളവും കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിറുത്തണം.


ഉച്ചയുറക്കം

പത്തുമുതല്‍ അരമണിക്കൂര്‍ വരെ ഉച്ചയ്ക്കുറങ്ങുന്നത് സമ്മര്‍ദ്ദത്തെ നീക്കാന്‍ നല്ലതാണ്. ശരീരത്തിന് ഊര്‍ജ്ജം പകരുന്ന പ്രകൃതിദത്ത മാര്‍ഗ്ഗമാണിത്. മെഡിറ്ററേനിയന്‍, മദ്യ അമേരിക്ക ഭാഗങ്ങളിലെ ജനങ്ങളുടെ ശീലമാണ് ഉച്ചഭക്ഷണശേഷമുള്ള ഈ പൂച്ചയുറക്കം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇത് പതിവാണ്. ഇത് ദീര്‍ഘായുസിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാവുന്നു. ഉച്ചയുറക്കം സാധ്യമല്ലെങ്കില്‍ ദീര്‍ഘശ്വാസത്തിലൂടെ സ്വയം ഹിപ്‌നോസിസ് ചെയ്യുന്നത് നല്ലതാണ്.


ഭക്ഷണശീലം മെച്ചപ്പെടുത്തൂ

നല്ല സമീകൃത ആഹാരം അത്യന്താപോക്ഷിതമാണ്. മോശമായ ആഹാരം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം കുറയും. തലച്ചോറിനെ ബാധിച്ചാല്‍ അത് ചിന്തകളെയും ബാധിക്കും. ചില വൈറ്റുമിനുകളും മിനറലുകളും ആരാഗ്യമുള്ള തലച്ചോറിന് അത്യാവശ്യമാണ്. വൈറ്റമിന്‍ ബി പ്രസക്തമാണ്. വൈറ്റമിന്‍ ബിയുടെ കുറവിനാല്‍ വിഷാദരോഗം, നഡീവ്യൂഹത്തിന്റെ ദൗര്‍ബല്യം, ഓര്‍മ്മക്കുറവ് എന്നിവ ഉണ്ടാകും. ബി, ജീവകത്തിന്റെ കുറവ് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനക്രമം തെറ്റിക്കും. ബി, എന്ന ജീവകം പ്രോട്ടീനുകളുടെ സംശേ്‌ളഷണത്തിന് അത്യാവശ്യമാണ്. ബി,എന്ന ജീവകത്തിന്റെ പോരായ്മ വിഷാദ രോഗത്തിന് കാരണമാകും. ബി, എന്ന ജീവകത്തിന്റെ കുറവുമൂലം ഞരമ്പുകള്‍ തന്നെ ക്ഷയിക്കുന്നതിനും ഓര്‍മ്മക്കുറവിനും കാരണമാകും. ജീവകം സി സമ്മര്‍ദ്ദത്തെ ചെറുക്കുന്ന ഒന്നാണ്. ആരാഗ്യകരമായ പ്രതിരോധശേഷിക്കും ഇത് അത്യാവശ്യമാണ്.

 

കരച്ചില്‍

കരച്ചിലിന്റെയും കണ്ണീരിന്റെയും പ്രവര്‍ത്തനത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ കരച്ചില്‍ നല്ലതാണ്. ഒരു ഓഫീസ് മീറ്റിംഗിനിടയില്‍ കരയുന്നത് നല്ലതല്ല. പക്ഷേ പല സ്വാഭാവികനിമിഷങ്ങളിലും കരച്ചില്‍ നിങ്ങളെ സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുകടത്തും.

വിഷാംശങ്ങള്‍ ഒഴിവാക്കൂ

പുകവലി, മദ്യം എന്നിവ താത്കാലിക ആശ്വാസം നല്‍കിയേക്കും. പക്ഷേ അത് ഒരിക്കലും ശരീരത്തിന്റെയും മനസിന്റെയും പ്രവര്‍ത്തനത്തിന് ബാലന്‍സ് നല്‍കില്ല


ശാരീരിക വ്യയാമം

വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം കൂട്ടുന്നു. ബീറ്റ എന്‍ഡോര്‍പ്പിന്‍ പോലുള്ള രാസവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. സമ്മര്‍ദ്ദാന്തരീക്ഷത്തില്‍ നിന്നും മനസിനെ മാറ്റുന്നു. പേശികളുടെയും കോശങ്ങളുടെയും പിരിമുറുക്കം മാറ്റുന്നു. ആരോഗ്യമുള്ള ശരീരം തീര്‍ച്ചയായും അകറ്റും

 

ടി.വി.സിനിമ ആസ്വാദനം

ഇത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. നിങ്ങളുടെ മാനസിക നില, ശാരീരികാരോഗ്യം, സമ്മര്‍ദ്ദ നിലവാരം എന്നിവയ്ക്ക് ഗുണകരമായ ഫലം നല്‍കും.
സാമൂഹ്യ ഇടപെടല്‍: പലതരം വ്യക്തികളുമായുള്ള സംവേദനം സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ നല്ലതാണ്. സമ്മര്‍ദ്ദാന്തരീക്ഷത്തില്‍ നിന്നും സ്വംയം മാറി നില്‍ക്കാന്‍ ഇത്തരം ഇ
ടപെടലുകള്‍ നല്ലതാണ്. നന്നായി ഇടപഴകുന്നവരാണ് കൂടുതല്‍ ബുദ്ധിയുള്ളവരെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

 

 

OTHER SECTIONS