വാര്‍ദ്ധക്യത്തെ നേരിടാം

By subbammal.02 10 2018

imran-azhar

പ്രായമേറുന്നതോടെ വീട്ടിലേക്ക് ചുരുങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. തന്നെ കൊണ്ട് ഇനി ഒന്നും ആവില്ലെന്ന വിചാരമാണ് പലരെയും മഥിക്കുന്നത്. എന്നാല്‍, അങ്ങനെയല്ല, നൂറാം വയസ്സിലും ചുറുചുറുക്കോടെ ജീവിക്കുന്ന എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ നമുക്ക് മാതൃകയാക്കാം. അന്പത് പിന്നിട്ടാല്‍ ചെറിയ രീതിയിലുളള വ്യായാമം ആകാം. നടത്തമാണ് ഉത്തമം. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതം പതിയെ നടക്കാം. തൊടിയിലോ മുറ്റത്തോ ഇടയ്ക്കിടെ ചുറ്റാം. ആഹാരത്തില്‍ ക്രമീകരണം വരുത്താം. ഇഷ്ടമുളള ഭക്ഷണത്തിനൊപ്പം നെല്ലിക്ക, പഴവര്‍ഗ്ഗങ്ങള്‍ ഇവ ഉള്‍പ്പെടുത്താം. സുഹൃത്തുക്കള്‍ക്കൊപ്പമോ പങ്കാളിക്കൊപ്പമോ സമയം ചെലവിടാം. സരസഭാഷണങ്ങളാകാം. അത് മാനസികാരോഗ്യം നിലനിര്‍ത്തും. നല്ല പുസ്തകങ്ങള്‍ വായിക്കാം. തുടര്‍ച്ചയായി ഒരുമണിക്കൂറില്‍ കൂടുതല്‍ ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടയ്ക്ക് എഴുന്നേല്‍ക്കുക, നടക്കുക. ഒരു രോഗവുമില്ളെങ്കിലും മൂന്നോ നാലോ മാസത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധന നടത്താം. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ചെക്ക് അപ് നടത്തുക.
ഇന്‍ഫ്ളുവന്‍സ, ന്യൂമോണിയ വാക്സിനുകള്‍, 50 വയസ്സിനു ശേഷം നല്‍കുന്ന ഹെര്‍പിസ് സോസ്റ്റര്‍ തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകള്‍ (അഡല്‍റ്റ് വാക്സിനേഷന്‍) കൃത്യമായ ഇടവേളകളില്‍ എടുക്കുക. കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുക.ആരോഗ്യകരമായ ലൈംഗിക ജീവിതം ഉറപ്പാക്കുക. കാഴ്ചയും കേള്‍വിയും കുറയുന്ന ഘട്ടമെത്തിയതിനു ശേഷം ചികിത്സ തേടരുത്. അതിനു മുന്‍പുതന്നെ പരിശോധനകള്‍ നടത്തുക.

OTHER SECTIONS