അമിതമായ മുടികൊഴിച്ചില്‍ പ്രകടമാക്കും ആരോഗ്യപ്രശ്‌നങ്ങള്‍?

By Anju N P.06 11 2018

imran-azhar


മുടി കൊഴിച്ചില്‍ നമ്മളില്‍ പലരുടെയും ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍, അമിതമായി മുടി കൊഴിയുന്നുവെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം മുടി കൊഴിച്ചില്‍ വെറും ഒരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല, അനാരോഗ്യത്തെ സൂചിപ്പിക്കുന്ന ശരീരത്തിലെ പ്രകടമായ ലക്ഷണവുമാകാം. അമിതമായ മുടികൊഴിച്ചില്‍ സൂചിപ്പിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിയൂ...


പ്രതിരോധ ശേഷിയുടെ കുറവ്: അമിതമായ മുടിക്കൊഴിച്ചില്‍ രോഗപ്രതിരോധ ശേഷി കുറവാണ് എന്നതിന്റെ സൂചനയാകാം. ഹെയര്‍ഫോളിക്കിളുകള്‍ക്ക് കോട്ടം സംഭവിക്കുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. പ്രശ്‌നത്തെ നിസാരമായി കണ്ടാല്‍, ചിലപ്പോള്‍, തലയിലെ മുഴുവന്‍ മുടിയും കൊഴിഞ്ഞുവെന്നും വരാം.


പിസിഒഎസ്: സ്ത്രീകളിലെ അമിതമായ മുടിക്കൊഴിച്ചില്‍ ചിലപ്പോള്‍ ഹോര്‍മോണ്‍ വ്യത്യാസത്താലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാകാം. ഇത് ആര്‍ത്തവത്ത പ്രശ്‌നങ്ങളുടെ സൂചനയാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഇത് വന്ധ്യതയിലേക്ക് നയിച്ചുവെന്ന് വരാം.


അയേണ്‍ കുറവ് : ശരീരത്തില്‍ അയേണ്‍ കുറവുണ്ടെങ്കില്‍ അത് അമിത മുടി കൊഴിച്ചിലിന് കാരണമാകാം. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവാണെന്ന സൂചന മാത്രമല്ല, അനീമിയ പോലുള്ള രോഗങ്ങളുടെ ലക്ഷണവുമാകാം.


ഹൈപ്പോതൈറോയ്ഡിസം: അമിതമായി മുടി കൊഴിയുന്നത് ചിലപ്പോള്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രകടമായ രോഗ ലക്ഷണങ്ങളുമാകാം. കാര്യങ്ങളെ നിസാരമായി കണ്ടാല്‍ പലപ്പോഴും പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്കെത്താം. ഹോര്‍മോണ്‍ മാറ്റങ്ങളാല്‍ ഹൈപ്പോതൈറോയ്ഡിസം പ്രശ്‌നത്തിലാക്കുമ്പോഴും മുടി കൊഴിച്ചിന് കാരണമാകാം.


അര്‍ബുദം: ശരീരത്തിലെ അര്‍ബുദത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. കൃത്യമായി രോഗനിര്‍ണ്ണയം നടത്തിയില്ലെങ്കില്‍ ഇത് പലപ്പോഴും പ്രശ്‌നങ്ങളെ ഗുരുതരമാക്കാന്‍ സാദ്ധ്യതയുണ്ട്.


തലയോട്ടിയിലെ അണുബാധ: അമിതമായ മുടികൊഴിച്ചില്‍ തലയോട്ടിയിലെ അണുബാധയുടെ സൂചനയുമാകാം. ഇത് മുടി വളര്‍ച്ചയെ പ്രതിരോധിച്ച് മുടിയുടെ ഫോളിക്കിളുകളെ നശിപ്പിക്കുന്നു.


തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ മൂലം പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഒരു തരത്തിലുള്ള ഫംഗസാണ് പ്രശ്‌ന കാരണം. ഇത്തരം പ്രശ്‌നത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സിക്കുന്നതാണ് ഉത്തമം.


സിങ്കിന്റെ അഭാവം: അമിതമായ മുടികൊഴിച്ചില്‍ സൂചിപ്പിക്കുന്നത് ശരീരത്തിലെ സിങ്കിന്റെ അഭാവമാകാം. ഇത് ചിലപ്പോള്‍ പുരികവും കണ്‍പീലിയും വരെ കൊഴിയുന്നതിന് കാരണമാകുന്നു. കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് സിങ്ക്.


പ്രോട്ടീന്റെ കുറവ് : ശരീരത്തില്‍ പ്രോട്ടീന്റെ കുറവെങ്കില്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങളോടൊപ്പം പ്രകടമാകുന്ന ഒരു ലക്ഷണമാണ് അമിതമായ മുടി കൊഴിച്ചില്‍.
ധമനി പ്രശ്‌നങ്ങള്‍: ധമനികളിലെ ബേ്‌ളാക്ക് തുടങ്ങിയ പ്രശ്‌നങ്ങളും അമിതമായ മുടി കൊഴിച്ചിലിന് കാരണമാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായി എന്ന് വരാം..

OTHER SECTIONS