'ഉലുവ' ഉപയോഗിക്കാം: താരനോട് വിടപറയാം .....

By Bindu PP.05 Feb, 2018

imran-azhar

 

 

 

താരൻ നിങ്ങളുടെ ഉറക്കം കളയുന്നുവോ ?താരന്‍ കളയാന്‍ കഷ്ടപ്പെട്ടിട്ട് പല വിധത്തില്‍ അത് മുടിയെക്കൂടി ദോഷമായി ബാധിക്കുന്ന ഒന്നായി മാറുകയാണ് ചെയ്യുന്നത്. പല വിധത്തില്‍ താരനെ പ്രതിരോധിക്കാന്‍ ഉലുവ ഉപയോഗിക്കാം. ഉലുവ മാത്രമല്ല ഉലുവയോടൊപ്പം പലതും ചേരുമ്ബോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

ഉലുവ കുതിര്‍ത്ത്

 

രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ എഴുന്നേറ്റ് നല്ലതു പോലെ അരച്ച്‌ പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ നല്ല കട്ടിയില്‍ തേച്ച്‌ പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ കഴുകിക്കളയാവുന്നതാണ്. പിന്നീട് മുടി നല്ലതു പോലെ ഉണങ്ങാന്‍ അനുവദിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാവുന്നതാണ്.

 

ഉലുവയും തൈരും

 

അരക്കപ്പ് തൈരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ മിക്സ് ചെയ്ത് രാത്രി മുഴുവന്‍ കുതിര്‍ക്കുന്നതിനായി ഇട്ട് വെക്കുക. രാവിലെ ഇത് രണ്ടും കൂടി നല്ലതു പോലെ അരച്ചെടുക്കാവുന്നതാണ്. പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം തലയില്‍ തേച്ച്‌ പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ കഴുകിക്കളയാന്‍ ശ്രമിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാം. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 

OTHER SECTIONS