പുരികത്തിന്റെ വളര്‍ച്ചയ്ക്കായി

By online desk.13 03 2020

imran-azhar

 


സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിക്കാറുണ്ട് നമ്മളില്‍ പലരും. സൗന്ദര്യമെന്നാല്‍ മുഖസൗന്ദര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അക്കൂട്ടത്തില്‍ വളരെയധിം പ്രധാന്യം നല്‍കുന്ന ഒന്നാണ് പുരികം. സൗന്ദര്യത്തെ കുറിച്ച് ചില സങ്കല്‍പ്പങ്ങളൊക്കെയുള്ള പെണ്‍കുട്ടികള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പുരികം ത്രെഡ് ചെയ്യാറുണ്ട്. ചിലര്‍ക്ക് കട്ടിയുള്ള പുരികമാണ് ഇഷ്ടം. എന്നാല്‍, മറ്റു ചിലര്‍ക്ക് അധികം കട്ടിയില്ലാത്തതും.

 

ചിലരുടെ കാര്യമോ നീളമുള്ള പുരികവും. പുരികത്തിന് എങ്ങനെ കട്ടി കൂട്ടാമെന്ന് തലപുകഞ്ഞ് ആലോചിക്കുന്നവരാണ പലരും. പുരികത്തിന് കട്ടി പോരാ എന്ന് പറഞ്ഞ് പലവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത ഈ പ്രകൃതിദത്ത മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ.

 

സവാളയുടെ നീര് പുരികത്തിന് നല്ലതാണ്. സവാള മിക്‌സിയില്‍ ഇട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവില്‍ പുരികത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.

 

 

 

OTHER SECTIONS