സെക്‌സ് ഉണര്‍ത്തും ഗന്ധങ്ങള്‍

By Rajesh Kumar.16 Feb, 2017

imran-azhar

സുഗന്ധം എന്നും മനുഷ്യനെ ആകര്‍ഷിച്ചിരിക്കുന്നു. സുഗന്ധം ഇഷ്ടപെ്പടാത്തവര്‍ ആരുമണ്ടാവില്‌ള. ഗന്ധങ്ങള്‍ വിവിധതരം. അതില്‍ അടങ്ങിയിട്ടുള്ള രാസഘടകങ്ങള്‍ അനുസരിച്ച് ഗന്ധം വ്യത്യസ്തമാവുന്നു. ഓരോതരം ഗന്ധത്തിനോടുമുള്ള താത്പര്യവും താത്പര്യക്കുറവും വ്യത്യസ്തവും വ്യക്തിഗതവുമാണ്.

ചിലതരം ഗന്ധങ്ങള്‍ ചിലരെ മത്തുപിടിപ്പിക്കുന്നു, മനസ്‌സിനെ പ്രണയാര്‍ദ്രമാക്കുന്നു, സ്ത്രീയോട് അടുപ്പിക്കുന്നു. പിച്ചകപ്പൂവിന്റെ ഗന്ധം, മുല്‌ളപ്പൂവിന്റെ ഗന്ധം, റോസാപ്പൂവിന്റെ ഗന്ധം ഇവയൊക്കെയും ആകര്‍ഷിക്കുന്നവയാണ്.
സ്ത്രീ പൂ ചൂടുന്നത് പുരുഷനെ ആകര്‍ഷിക്കാനാണെന്ന് പറഞ്ഞാല്‍ അത്ര പെട്ടെന്ന് അതങ്ങ് സമ്മതിച്ചു തന്നുവെന്നു വരില്‌ള. അക്കാര്യത്തില്‍ ജൈവപരവും മന:ശാസ്ത്രപരവുമായ ഒരു പരിണാമം കാണാതെ വയ്യ.

കിടക്കയില്‍ മുല്‌ളപ്പൂവ് വിതറുന്നത് ദമ്പതികള്‍ക്ക് കാമോന്മാദത്താല്‍ രാവ് പങ്കിടാനാണ്. പാലപ്പൂവിന്റെ ഗന്ധം ആരെയാണ് മത്തുപിടിപ്പിക്കാത്തത്. മഞ്ഞും നിലാവുമുള്ള രാത്രിയില്‍ പാലപ്പൂവിന്റെ ഗന്ധം അലിഞ്ഞുകിടക്കുന്നു. ആരുടെ മനസ്‌സിലാണ് പ്രണയം നിറയാത്തത്!

പൂക്കളുടെ സ്ഥാനം ഇന്ന് കൃത്രിമ സുഗന്ധ തൈലങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ആണിനും പെണ്ണിനും ഇഷ്ടപ്പെടുന്ന വെവ്വേറെ സുഗന്ധലേപനങ്ങള്‍. ഓരോ ഗന്ധത്തിന്റെയും ആസ്വാദനത്തില്‍ വ്യക്തിപരമായായ ഇഷ്ടാനിഷ്ടങ്ങളുണ്ട്.

ഭര്‍ത്താവിന് ഭാര്യയുടെ ഗന്ധമിഷ്ടമാണ്. സ്ത്രീയുടെ ഗന്ധം ഇണയെ പ്രണയത്തിലേക്കു ഉയര്‍ത്തുന്നു. ഗന്ധം ലിംഗവ്യത്യാസവുമായി ചേര്‍ന്നു കിടക്കുന്നു. ആണിന്റെ ഗന്ധം ആണും പെണ്ണിന്റെ ഗന്ധം പെണ്ണും പൊതുവെ ഇഷ്ടപ്പെടാറില്‌ള. പെണ്‍ഗന്ധം ആണും ആണ്‍ ഗന്ധം പെണ്ണും ഇഷ്ടപ്പെടുന്നു. അതൊരു പ്രതിഭാസമാണ് സെക്‌സ് എന്ന പ്രതിഭാസത്തിലെ മേമ്പൊടിയായി ഗന്ധത്തെ കരുതാം.
ഗന്ധം പരസ്പരം ഇഷ്ടപ്പെടുന്ന ദമ്പതികള്‍ക്കു മാത്രമേ അന്യോന്യം ആഴത്തില്‍ സ്‌നേഹിക്കാനും മരണം വരെ പ്രണയം പങ്കിടാനും കഴിയുകയുള്ളൂ. അവര്‍ക്കിടയില്‍ എന്നും യൗവ്വനം നിലനിറുത്താനുമാവും.
ഗന്ധം അറിയുന്നതിന് നമ്മുടെ മസ്തിഷ്‌കത്തില്‍ ഓള്‍ഫാക്ടറി സെന്റര്‍ ഉണ്ട്. പൈറിഫോം കോര്‍ട്ടക്‌സും എമിഗ്ഡലോയ്ഡ് ന്യൂക്ലിയസും ചേര്‍ന്നതാണിത്.

ഗന്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് എന്റെ ഒരു സുഹൃത്തിന്റെയും ഭാര്യയുടെയും കാര്യം ഓര്‍ത്തുപോയത്. സുഹൃത്ത് മിക്കപേ്പാഴും യാത്രയിലാവും. ഭാര്യക്ക് ഒരു പ്രശ്‌നമുണ്ട്. ഭര്‍ത്താവിന്റെ മണമേല്‍ക്കാതെ ഉറങ്ങാനാവില്‌ള. പ്രശ്‌നമായപ്പോള്‍ ഭര്‍ത്താവിന്റെ ധരിച്ചു മുഷിഞ്ഞ വസ്ത്രങ്ങള്‍ സൂക്ഷിക്കുക പതിവായി. ആ വസ്ത്രങ്ങളില്‍ ഭര്‍ത്താവിന്റെ ഗന്ധമുണ്ടാവും. അയാളുടെ അഭാവത്തില്‍ വസ്ത്രങ്ങള്‍ കിടക്കയില്‍ തനിക്കൊപ്പം വിരിച്ചുറങ്ങും. ഭര്‍ത്താവിനെ ബോഡി സ്‌പ്രേയോ ഡിയോഡറന്റോ ഉപയോഗിക്കാന്‍ ഭാര്യ അനുവദിക്കില്‌ളായിരുന്നു. കൃത്രിമ ഗന്ധങ്ങള്‍ ഭര്‍ത്താവിന്റെ ഗന്ധം നഷ്ടപ്പെടുത്താതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.

സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗന്ധതൈലങ്ങളുടെ മണം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാനാവുന്നത് പുരുഷന്മാര്‍ക്കാണ്. പുരുഷന്മാര്‍ ഉപയോഗിക്കുന്നവ കൂടുതല്‍ ആസ്വദിക്കുന്നത് സ്ത്രീകളാണ്. അതിനാല്‍ ബോഡി സ്‌പ്രേ വാങ്ങാന്‍ പോവുമ്പോള്‍ ഇണയെ കൂടി കൂട്ടുക. ഭാര്യക്ക് വേണ്ട ബോഡി സ്‌പ്രേ ടെസ്റ്റ് ചെയ്ത് നോകേണ്ടത് ഭര്‍ത്താവും, ഭര്‍ത്താവിന് വേണ്ടത് ഭാര്യയുമാണ് തെരഞ്ഞെടുക്കേണ്ടത്.

വളരെ മുമ്പ് തന്നെ ഗന്ധത്തിന്റെ സ്വാധീനത്തെ കുറിച്ച് മഹാന്മാര്‍ ചിന്തിച്ചിരുന്നു. സ്ത്രീയുടെ നിശ്വാസം പുരുഷനെ കൂടുതല്‍ ഉന്മേഷവാനും ആരോഗ്യവാനുമാക്കുന്നുവെന്ന് വാത്സ്യായനന്‍ പറയുന്നു.
ഇഷ്ടമില്‌ളാത്ത ഗന്ധങ്ങള്‍ നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പരസ്പരം ഇഷ്ടമില്ലാത്ത ഗന്ധങ്ങള്‍ മൂലം ദാമ്പത്യം തകരാറിലായ കഥകളുമുണ്ട്. എന്നാല്‍ അക്കഥ ജനമറിയുന്നത് മറ്റു വല്ല കാരണവും പറഞ്ഞാവും. പരസ്പരം ഗന്ധമിഷ്ടമില്ലാത്തവര്‍ക്ക് ശുണ്ഠി വരാന്‍ ചെറിയ കാര്യം മതി. പിന്നെ അതില്‍പ്പിടിച്ച് പ്രശ്‌നം വഷളാവുന്നു. അത് വളര്‍ന്ന് ദാമ്പത്യ പ്രശ്‌നങ്ങളിലേക്കെത്തുന്നു. അക്കാര്യവും ദമ്പതികള്‍ പുറത്തുപറയുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ഇല്ല. കലഹങ്ങള്‍ നിത്യസംഭവമാവുകയും ജീവിതം അരാജകത്വത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്നു. അത്തരക്കാര്‍ പ്രശ്‌നം മനസ്സിലാക്കി തങ്ങള്‍ക്കനുയോജ്യമായ കൃത്രിമ ഗന്ധതൈലം വാങ്ങി ഉപയോഗിക്കുക. മന:ശാസ്ത്രജ്ഞനെ കണ്ടതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാനാവില്ല. കാര്യമറിഞ്ഞ് ഒരു ബോഡി സ്‌പ്രേ വാങ്ങുക. അതോടെ പ്രശ്‌നം ക്ലീന്‍. കണ്ടോ ഗന്ധത്തിന്റെ ശക്തി! ഇനി ഗന്ധത്തെ തള്ളിപ്പറയാനാവുമോ?

ഡോ. വേണുതോന്നയ്ക്കല്‍

 

OTHER SECTIONS