ഹൃദയത്തെ സംരക്ഷിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ

By Preethi Pippi.02 10 2021

imran-azhar

 

ജീവിത ശൈലിയിലും ആഹാര രരീതിയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ശരീരത്തിന്റെ മാറ്റങ്ങൾക്ക് പ്രധാനം വ്യായാമത്തിന്റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണ രീതികളും ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോളും അമിത രക്തസമ്മർദ്ദവുമെല്ലാം ഇതിൻറെ പരിണിത ഫലങ്ങളാണ്. ഹൃദയത്തെ സംരക്ഷിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ പരിചയപ്പെടാം.

 

സ്ട്രോബെറി
കൊളസ്ട്രോളിൽ നിന്നും രക്ഷ നേടാനും ആൻറിഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

 

 

ആപ്പിൾ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ആപ്പിൾ. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയിൽ അടങ്ങിയിരിക്കുന്നു.

 

പപ്പായ
ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ പപ്പായ ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ പപ്പായ നാരുകളാൽ സമ്പന്നമാണ്. കൊളെസ്ട്രോൾ നിയന്ത്രിക്കാനും പപ്പായ സഹായിക്കും.

ഓറഞ്ച്
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആൻറിഓക്സിഡൻറുകളുടെയും നറുകളാലും സമ്പുഷ്ടമാണ്. അതിനാൽ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

 

അവക്കാഡോ
പഠനങ്ങൾ പ്രകാരം കൊളസ്ട്രോൾ നിയന്ത്രിക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്. ഒപ്പം ഹൃദയത്തിൻറെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.

OTHER SECTIONS