ഗ്യാസ്ട്രബിള്‍ നിങ്ങള്‍ അറിയേണ്ടത്..........

By online desk.06 Jul, 2017

imran-azhar


എല്‌ളാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. തിരക്കു പിടിച്ച ജീവിതവും കൃത്യതയില്‌ളാത്ത ഭക്ഷണരീതിയുമാണ് ഗ്യാസ്ട്രബിളിന് പ്രധാനകാരണം. നെഞ്ചെരിച്ചല്‍, വയറുവേദന, ഏമ്പക്കം, അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

 

ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് കാരണമാകുന്നുണ്ട്. വ്യായാമക്കുറവും ഗ്യാസ്ട്രബിളിനുള്ള മറ്റൊരു കാരണമാണ്. ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇരിക്കുന്നതും ഗ്യാസിനുള്ള കാരണമാണെന്നാണ് പറയുന്നത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും.

 

ഗ്യാസിന്റെ മുഖ്യകാരണം ഭക്ഷണങ്ങള്‍ തന്നെയാണ്. ഗ്യാസുണ്ടാക്കുന്ന പലവിധ ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് നല്‌ളതാണെങ്കിലും ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കുന്നവ തന്നെ. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാനുള്ള നലെ്‌ളാരു വഴിയാണ്. ഇത് ദഹനരസങ്ങളെ ഉല്‍പാദിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും.

 


സോഡ, ജ്യൂസ് തുടങ്ങിയവയും ഗ്യാസ് പ്രശ്‌നമുണ്ടാക്കും. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഫ്രൂട്ട് ജ്യൂസിലെ മധുരവും പ്രശ്‌നമുണ്ടാക്കും. ഇവ ഒഴിവാക്കുന്നതാണ് നല്‌ളത്.

ഗ്യാസ് ഒഴിവാക്കാന്‍ ചില വഴികള്‍


ഭക്ഷണം കഴിച്ച ശേഷം അല്‍പനേരം നടക്കുന്നത് ഗ്യാസ് ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്. പ്രത്യേകിച്ചും അത്താഴം കഴിഞ്ഞാല്‍. ഇതുവഴി ദഹനം നല്‌ളപോലെ നടക്കും. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗ്യാസ് ഉണ്ടാവുക സാധാരണമാണ്. ഇതൊഴിവാക്കാന്‍ ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്‌ളതാണ്. ഇതിന്റെ പോഷകഗുണം വര്‍ദ്ധിക്കുകയും ചെയ്യും.

ചൂടുവെള്ളം കുടിയ്ക്കുന്നതും ഗ്യാസ് ഒഴിവാക്കാനുള്ള നലെ്‌ളാരു വഴിയാണ്. ഇതുവഴി വയറ്റില്‍ വായു ഉല്‍പാദിപ്പിക്കപെ്പടില്‌ള.

ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഗ്യാസ് പ്രശ്‌നത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് ചവയ്ക്കുമ്പോള്‍ വയറ്റിലേക്ക് ഗ്യാസ് എത്തുകയാണ് ചെയ്യുന്നത്.