ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്ത് കഴിച്ചാല്‍ അഞ്ച് രോഗങ്ങളെ അകറ്റാം

By Ambily chandrasekharan.04 Apr, 2018

imran-azhar

 

നമുക്കെല്ലാം നിത്യേനെ എന്തെല്ലാം രോഗങ്ങളാണ് ഉണ്ടാകുന്നത്. ഇതിനെല്ലാം പ്രതിവിധി ഇഞ്ചിയിലൂടെ നേടാവുന്നതാണ്. അതുകൊണ്ട് തന്നെ പ്രഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്ത് കഴിച്ചാല്‍ അഞ്ച് രോഗങ്ങളെ അകറ്റാവുന്നതാണ്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണകരമാണ് ഉണ്ടാകുകയെന്ന് പല പാരമ്പര്യവൈദ്യശാസ്ത്രത്തിലും പറയപ്പെടുന്നു്. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കുന്നതാണ്.

അവ എന്തൊക്കെയാണെന്നോ?
1. കൊളസ്‌ട്രോളിന്

ഹൃദയാരോഗ്യത്തിന് ഇഞ്ചി വളരെയധികം നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.കൂടാതെ ഇവ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും സാധിക്കും.
2. ജലദോഷം തടയാന്‍

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

3. മലബന്ധത്തിന് പരിഹാരം

ശോധനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇഞ്ചി വളരെ നല്ലൊരു പരിഹാര മാര്‍ഗമാണ് . ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം.

4. തലകറക്കം മാറാന്‍

തലകറക്കം മാറിക്കിട്ടാന്‍ ഇഞ്ചിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്,മാത്രമല്ല ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലകറക്കത്തിനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

5. ദഹനക്കേടിന്

ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ വയറുമായി ബന്ധപ്പെട്ട ഏത് അസ്വസ്ഥതകളും തടയുന്നതിന് സഹായകമാകുന്നതാണ്. ദഹനസംബന്ധമായി ഉണ്ടാകുന്ന വയറുവേദനയ്ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴിക്കുന്നതും നല്ലതാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന നമ്മുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ശ്വാശ്വതമായ പരിഹാരമാര്‍ഗ്ഗമാണിത്.അതുകൊണ്ടാതന്നെ ഇഞ്ചി കഴിക്കുവാന്‍ എല്ലാവരും ശീലമാക്കുന്നത് നല്ലതാണ്.

OTHER SECTIONS