ചൂടേറിയ ചായ കുടിക്കുന്നുവെങ്കില്‍...

By online desk.05 05 2019

imran-azhar

ചായയ്ക്ക് അല്‍പ്പം ചൂട് കുറഞ്ഞാല്‍ പോലും വേണ്ട എന്ന് പറയുന്നവരാണ് നമ്മളില്‍ പലരും. എല്ലാവര്‍ക്കും പ്രിയം ആവി പറക്കുന്ന ചൂട് ചായയോടാണ്. പലരും മണിക്കൂറുകള്‍ ഇടവിട്ട് ചായ കുടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂട് ചായകുടി അന്നനാളകാന്‍സറിന് കാരണമാകുമെന്നാണ് വ്യക്തമാക്കുന്നത്.


മദ്യപാനവും പുകവലിയുമുള്ളവര്‍ എപ്പോഴും ചൂട് ചായ കുടിക്കാന്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെയാണ് കൂടുതലായി അന്നനാള കാന്‍സര്‍ പിടികൂടുന്നത്.അതേസമയം, മദ്യപാനവും പുകവലിയും ഇല്ലാത്തവരെ അന്നനാളകാന്‍സര്‍ കാര്യമായി ബാധിക്കാറില്ല .

 


എന്നാല്‍, ഇവര്‍ ശ്രദ്ധ കാണിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. തിളച്ച ചായ കുടി ഒഴിവാക്കി, മിതമായ ചൂടില്‍ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം

OTHER SECTIONS