By Web Desk.01 11 2020
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ചായ അലെ്ളങ്കില്‍ കാപ്പി ശീലങ്ങള്‍ എല്ളാവര്ക്കുമുള്ളതാണ്. പ്രത്യേകിച്ച് കാപ്പി പലരുടേയും ശീലമാണ്. എന്നാല്‍, രാവിലെ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ളത്. അലെ്ളങ്കില്‍ ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചറിയൂ...
രാവിലെ ഒരു കപ്പ് കാപ്പിയെങ്കില് ദോഷങ്ങള്‍ ഏറെയാണ്. അസിഡിക് സ്വഭാവമാണുള്ളതാണ് കാപ്പി. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുമ്പോള്‍ ഹൈഡ്രോകേ്ളാറിക് ആസിഡ് വയറ്റില്‍ വര്‍ദ്ധിക്കും. ഇത് ദഹനേന്ദ്രിയത്തിന് നല്ളതല്ള. നെഞ്ചെരിച്ചില്‍, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.
കാപ്പിയുടെ അസിഡിക് സ്വഭാവം വയറിന്റെ ലൈനിംഗിന് കേടുവരുത്തും. അസിഡിറ്റി കൂടുമ്പോള്‍ വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. വെറും വയറ്റിലാകുമ്പോള്‍ കാപ്പിയുടെ അസിഡിറ്റി നേരിട്ട് വയറിന്റെ ലൈനിംഗിനെ ബാധിക്കുകയാണ് ചെയ്യുന്നത്. വെറുവയറ്റില്‍ കാപ്പി ഉള്ളില്‍ ചെല്ളുമ്പോള് തലച്ചോര്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ പുറപെ്പടുവിക്കില്ള. ഇത് ഉത്കണ്ഠ, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വെറുംവയറ്റിലെ കാപ്പികുടി ശരീരത്തിലെ ജലാംശം കൂടുതല്‍ നഷ്ടപെ്പടുന്നതിന് കാരണമാകും. കാപ്പിക്ക് പൊതുവെ ശരീരത്തിലെ ജലാശം കുറയ്ക്കുന്ന സ്വഭാവമാണുള്ളത്. വെറും വയറ്റില്‍ ഇത് കൂടുതല്‍ പാര്‍ശ്വഫലമുണ്ടാക്കും.
ഡീഹൈഡ്രേഷന്, അസിസിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ മലബന്ധത്തിന് കാരണമാകും. ബെഡ്കോഫി കുടിക്കുന്നവര്‍ക്ക് മലബന്ധമെങ്കില്‍ ഇതിനുള്ള ഒരു കാരണമാകും ഇത്. രാവിലെ കാപ്പി വെറും വയറ്റില്‍ കുടിക്കുമ്പോള്‍ വിശപ്പ് കുറയും. വയര്‍ നിറഞ്ഞതായ തോന്നലുണ്ടാകും. പ്രാതല്‍ കുറയാന്‍ ഇത് കാരണമാകും. വെറുംവയറ്റില്‍ കാപ്പി കുടിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍. എന്നാല്‍, എന്തെങ്കിലും കഴിച്ച ശേഷമാകാം. രാവില 10 മുതല്‍ 01 വരെയുള്ള സമയമാണ് കാപ്പി കുടിക്കാന്‍ ഏറ്റവും നല്ളതെന്ന് പഠനങ്ങള്‍ പറയുന്നു.