അനാരോഗ്യം പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യകള്‍

By online desk .21 03 2020

imran-azhar

 

 

ശാരീരിക ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ഉറക്കം. ഉറക്കത്തിന് മനുഷ്യന്റെ ശാരീരിക , മാനസിക ആരോഗ്യകാര്യത്തില്‍ വലിയ പങ്കാണുള്ളത്. കൃത്യമായ ഉറക്കമാണ് ഏതൊരു വ്യക്തിയുടെയും പ്രധാന ഊര്‍ജ്ജം. എന്നാല്‍, ഈ ഊര്‍ജ്ജത്തിന് അത്രമാത്രം പ്രധാന്യം ഇപേ്പാള്‍ നല്‍കുന്നില്‌ള എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് കാരണം ആധുനിക സാങ്കേതികവിദ്യയും. സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും നമ്മളില്‍ പലരുടെയും ഉറക്കത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിരിക്കുന്നു.
ഇന്ത്യയില്‍ 32% ആളുകളുടെയും ഉറക്കം കളയുന്നത് പുത്തന്‍ സാങ്കേതിക വിദ്യയെന്ന് പുതിയ പഠനത്തിലെ വെളിപെ്പടുത്തല്‍. കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും അമിത ഉപയോഗമാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു. ഫിലിപ്‌സിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണക്കുകള്‍ വെളിപെ്പടുത്തുന്നത്.


ഈ കണക്കില്‍ വലിയൊരു ശതമാനം ആളുകളും തങ്ങളുടെ ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സാങ്കേതിക വിദ്യ കൂടുതലായും, ഏറെ വൈകിയും ഉപയോഗിക്കുന്നത്. 19 ശതമാനമാണ് ഇത്തരക്കാരുടെ കണക്ക്. മറ്റുള്ളവരാകട്ടെ സോഷ്യല്‍ മീഡിയയിലും, ഗെയിമുകളിലും, സിനിമകള്‍ കണ്ടുമാണ് സ്വന്തം ഉറക്കത്തെ ഇല്‌ളാതാക്കുന്നത്. എന്നാല്‍, ഇത് ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. കടുത്ത് മാനസ്‌സിക സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വിഷാദരോഗവും ഉത്കണ്ഠയും വളരെ വേഗം പിടിപെടും എന്നാണ് ഈ വിദഗ്ദ്ധര്‍ പറയുന്നത്. 13 രാജ്യങ്ങളിലായി 15000 പേരിലാണ് പഠനം നടത്തിയത്.

 

OTHER SECTIONS