വേനലില്‍ ദാഹവും രോഗവും അകറ്റാന്‍ ജൂസ്

By Rajesh Kumar.06 04 2020

imran-azhar

വേനല്‍ക്കാലത്ത് ദാഹമകറ്റാനും രോഗമകറ്റാനും സഹായിക്കുന്ന ജൂസുകള്‍

 

 

കുമ്പളങ്ങ ജൂസ്


ചേരുവകള്‍
കുമ്പളങ്ങ 100 ഗ്രാം
വെള്ള' 50 മില്ലി.
തേന്‍ 1 സ്പൂണ്‍
( ആവശമാണെങ്കില്‍ മാത്രം)
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് സ്‌ക്രാപ്പറില്‍ ചുരണ്ടിയെടുക്കുക. ജൂസറിലിട്ട് നീരെടുക്കുക. സമം വെള്ളവും ചേര്‍ക്കണം.

 

കാരറ്റ് ജൂസ്


ചേരുവകള്‍
കാരറ്റ് 200 ഗ്രാം
തേന്‍ 1 സ്പൂണ്‍
വെള്ള' 10 മില്ലി.
തയ്യാറാക്കുന്നവിധം
കാരറ്റ് ചുരണ്ടിയെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതില്‍ തേന്‍ ഒഴിച്ച് കഴിക്കാം.

 

 

 പൈനാപ്പിള്‍ ജൂസ്

 


ചേരുവകള്‍
പൈനാപ്പിള്‍ 200 ഗ്രാം
വെള്ളം 100 മില്ലി.
തേന്‍ 1 സ്പൂണ്‍
തയ്യാറാക്കുന്നവിധം
പൈനാപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് മിക്‌സിയില്‍ വെള്ളമൊഴിച്ച് നന്നായി അടിച്ചെടുക്കുക. തേന്‍ ചേര്‍ത്തും അല്ലാതെയും കഴിക്കാം. വിശന്നിരിക്കുമ്പോള്‍ പൈനാപ്പിള്‍ ജൂസ് കുടിക്കരുത്.

 

 

 

മുന്തിരി ജൂസ്

 

ചേരുവകള്‍
മുന്തിരി 100 ഗ്രാം
വെള്ളം 100 മില്ലി.
ശര്‍ക്കരപ്പാനി 1 സ്പൂണ്‍
തയ്യാറാക്കുന്നവിധം
മുന്തിരി കഴുകി ഒരു മണിക്കൂര്‍ ഉപ്പു വെള്ളത്തിലട്ടുവയ്ക്കണം. മിക്‌സിയില്‍ മുന്തിരിയും വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അരിച്ചെടുത്തതിനുശേഷം ശര്‍ക്കരപ്പാനി ചേര്‍ത്ത് കഴിക്കാം.

 

 

 

ഓറഞ്ച് ജൂസ്

 


ഓറഞ്ച് 200 ഗ്രാം
വെള്ള' 50 മില്ലി.
തേന്‍ 1 സ്പൂണ്‍
തയ്യാറാക്കുന്നവിധം
ഓറഞ്ചിന്റെ അല്ലികള്‍ മിക്‌സിയില്‍ വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കുക. തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.

 

 

പപ്പായ ജൂസ്

 


ചേരുവകള്‍
പഴുത്ത പപ്പായ 100 ഗ്രാം
വെള്ളം 50 മില്ലി.
തേന്‍ 1 സ്പൂണ്‍
തേങ്ങാപ്പാല്‍ 50 മില്ലി
തയ്യാറാക്കുന്നവിധം
പപ്പായ ചെറിയ കഷ്ണങ്ങളാക്കി മികസിയില്‍ തേങ്ങാപ്പാലും വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കുക. ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.

 

 

 

ആപ്പിള്‍ ജൂസ്

 


ചേരുവകള്‍
ആപ്പിള്‍ 150 ഗ്രാം
തേങ്ങാപാല്‍ 50 മില്ലി.
വെള്ളം 50 മില്ലി.
തേന്‍ 1 സ്പൂണ്‍
തയ്യാറാക്കുന്നവിധം
ആപ്പിള്‍ ചെറിയ കഷ്ണങ്ങളായി മുറിക്കുക. തേങ്ങാപ്പാലും വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. തേന്‍ ഒഴിച്ച് കുടിക്കാം.

 

 

 

തണ്ണിമത്തന്‍ ജൂസ്

 

 

ചേരുവകള്‍
തണ്ണിമത്തന്‍ 250 ഗ്രാം
തേന്‍ 1 സ്പൂണ്‍
തയ്യാറാക്കുന്നവിധം
തണ്ണിമത്തന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സിയില്‍ അടിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കുടിക്കാം.

 

 

 

വെള്ളരിക്ക ജൂസ്

 


ചേരുവകള്‍
വെള്ളരിക്ക 200 ഗ്രാം
തേന്‍ 2 സ്പൂണ്‍
വെള്ളം 50 മില്ലി.
തയ്യാറാക്കുന്നവിധം
വെള്ളരിക്ക ചെറിയ കഷ്ണങ്ങളായി മുറിച്ച് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കാം.

 

 

OTHER SECTIONS