ഹൃദയാഘാതം സ്ത്രീകളിലും

By online desk .16 09 2020

imran-azhar

 

 

ആര്‍ത്തവമുള്ളതിനാല്‍ സ്ത്രീ ഹൃദയം സുരക്ഷിതമാണെന്നായിരുന്നു പൊതുവേയുള്ള ധാരണ. ഈസ്ട്രജന്‍-പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അവരുടെ ഹൃദയത്തെ സംരക്ഷിക്കുന്നുണ്ട്. പക്ഷെ ആര്‍ത്തവ വിരാമം വരുമ്പോള്‍ അതിന്റെ ലെവല്‍ താഴ്ന്നുപോവുന്നു. അതുപോലെ ജീവിതശൈലിയില്‍ കാര്യമായ മാറ്റംകൂടെ വന്നപ്പോള്‍ സ്ത്രീ ഹൃദയത്തിന്റെ സുരക്ഷയും നഷ്ടമാവുകയാണ്. 

 

 

സ്ത്രീയിലും പുരുഷനിലുമുള്ള ഹാര്‍ട്ടാറ്റാക്കിന്റെ ലക്ഷണങ്ങള്‍ നല്ല വ്യത്യാസമുണ്ട്. നെഞ്ചില്‍ ഭാരം കയറ്റിവെച്ചതുപോലെയും ചങ്കുപിടുത്തം പോലെയുമൊക്കെയുള്ള ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണണമെന്നില്ല. അവരില്‍ പൊതുവായി കാണുന്നത് ക്ഷീണമാണ്. അതിന്റെ കൂടെ വിയര്‍പ്പുമുണ്ടാവാം. ചില ആള്‍ക്കാരില്‍ വിയര്‍പ്പ് മാത്രമേയുണ്ടാവൂ. ചിലരില്‍ ഛര്‍ദിയുണ്ടാവും. വയറിളക്കം, പെട്ടന്ന് ടോയ്‌ലെറ്റില്‍ പോവാന്‍ തോന്നുക തുടങ്ങിയവയും വരാം. യാതൊരു ലക്ഷണവുമില്ലാതെയും സ്ത്രീകളില്‍ ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വരാറുണ്ട്.

 

കൗമാരത്തിലെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള ഏറ്റവും സാധാരണ കാരണം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്.

 

1. ചാനലോപതിസ് എന്ന പേരില്‍ അറിയപ്പെടുന്ന അസ്വഭാവികതകള്‍ ഹൃദയത്തിലുള്ളവര്‍ക്ക് ഇത്തരത്തില്‍ ഹൃദയസ്തംഭനം വരാം.


3. ജന്മനാ കൊറോണറി ധമനികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ മറ്റൊരു കാരണമാണ്.

 

സ്ത്രീകളിലെ ഹൃദ്രോഗ സൂചനകള്‍

 

കേരളത്തിലെ സ്ത്രീകളില്‍ ഇപ്പോള്‍ നാല്‍പ്പത് വയസു മുതല്‍ക്കു തന്നെ ഹൃദ്രോഗം കണ്ടുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം കൊണ്ടുള്ള മരണസാധ്യതയും കൂടുകയാണ്. സ്ത്രീകളെ ബാധിക്കുന്ന രോഗത്തില്‍ മുന്‍പന്തിയില്‍ സ്തനാര്‍ബുദം ഉണ്ടെങ്കിലും മരണ കാരണമാവുന്ന രോഗം ഹൃദ്രോഗമാണ്. ഹൃദ്രോഗം മൂലം 9.1 ദശലക്ഷം സ്ത്രീകള്‍ പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പറയുന്നത്.

 

 

 

ആര്‍ത്തവ കാലത്ത് ഈസ്ട്രജന് ഹോര്‍മോണിന്റെ ഒരു ചെറിയ സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാരേക്കാള്‍ 10-15 വര്‍ഷം കഴിഞ്ഞേ സ്ത്രീകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരൂ എന്നാണ് സാധാരണകണക്കുകൂട്ടല്‍. പക്ഷെ ഈ ആനുകൂല്യം നഷ്ടമാവുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.  പ്രായം, ജനിതകം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം പോലുള്ള ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന രോഗങ്ങള്‍, പുകവലി, ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം എന്നിവയൊക്കെ കാരണങ്ങളാണ്.

 

 

OTHER SECTIONS