By online desk.27 11 2020
തിരുവനന്തപുരം: വാല്‍വിലൂടെ രക്തം ചോരുന്ന അവസ്ഥയിലുള്ള രോഗിയില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയവാല്‍വ് മാറ്റിവച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ടെക്നോളജിയിലെ ഡോക്ടര്‍മാര്‍. വാല്‍വിലൂടെ രക്തം ചോരുന്ന അവസ്ഥയുമായെത്തിയ ആറാമട സ്വദേശിയായ ശ്രീകുമാരി അമ്മയ്ക്കാണ് (60) ശ്രീചിത്ര പുനര്ജന്മം നല്‍കിയത്. പ്രായമേറിയതിനാലും മറ്റു രോഗങ്ങള്‍ ഉള്ളതിനാലും ശ്രീകുമാരിക്ക് ഹൃദയ ശസ്ത്രക്രിയ സാധ്യമായിരുന്നില്ല. ശ്രീകുമാരിയില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയവാല്‍വ് മാറ്റിവെച്ചാണ് ശ്രീചിത്ര രണ്ടാംജന്മം നല്‍കിയത്. ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക്ക് വാല്‍വ് ഇംപ്ലാന്റേഷന് എന്നറിയപ്പെടുന്ന ഈ ചികിത്സ സാധാരണഗതിയില്‍ അപകടകരമായ വിധത്തില്‍ ഇടുങ്ങിയ വാല്‍വോടുകൂടിയ രോഗികളിലാണ് ചെയ്യാറുള്ളത്.
വാല്‍വിലൂടെ രക്തം ചോര്‍ന്നുപോകുന്ന അവസ്ഥയുള്ള രോഗികളെ ഇത്തരത്തില്‍ ചികിത്സയ്ക്ക് വിധേയരാക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ശ്രീചിത്ര അധികൃതര്‍ പറയുന്നു. ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക്ക് വാല്‍വ് ഇംപ്ലാന്റേഷന് വഴി ഇവരില്‍ വാല്‍വ് മാറ്റുന്നത് അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയയാണ് ഇത്തരക്കാര്‍ക്ക് സാധാരണ നിര്‍ദ്ദേശിക്കുക.
ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക്ക് വാല്‍വ് ഇംപ്ലാന്റേഷന് നിരവധി മേന്മകളുണ്ട്. നെഞ്ച് തുറന്നുള്ള ഹൃദയശസ്ത്രക്രിയ ഒഴിവാക്കാന്‍ സാധിക്കുക മാത്രമല്ല. വേഗത്തിലുള്ള രോഗമുക്തിയും താരതമ്യേന കുറഞ്ഞ ആശുപത്രി വാസവും ഇതുവഴി ലഭിക്കും. മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, നേരത്തേ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍ എന്നിവരില്‍ ഈ ചികിത്സ കൂടുതല്‍ സുരക്ഷിതമാണ്. വിദേശത്തുനിന്ന് പ്രത്യേക പരിശീലനം നേടിയ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശ്രീചിത്രയില്‍ ചികിത്സ സജ്ജമാക്കിയത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാര്‍, കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റുമാര്, കാര്‍ഡിയാക് സര്‍ജ•ാര്‍, വാസ്കുലാര്‍ സര്‍ജ•ാര്‍, റേഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സാ സംഘത്തിലുള്ളത്. ഉപയോഗിക്കാവുന്ന വാല്‍വിന് അനുസരിച്ച് 15-18 ലക്ഷം രൂപവരെയാണ് ചികിത്സാ ചെലവ്.