യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം എങ്ങനെ ?

By parvathyanoop.08 08 2022

imran-azhar

 

 

ഇന്ന് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികള്‍ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം.പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസം മുട്ടല്‍, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വ്യാകുലത എന്നീ ലക്ഷണങ്ങളാണുണ്ടാകുന്നത്.

 

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടല്‍, തളര്‍ച്ച, ദഹനസംബന്ധമായ പ്രശ്‌നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍.ഹൃദയാഘാതം ഉണ്ടാകുന്ന സമയത്ത് ഹൃദയത്തിന്റെ പമ്പിങ് കുറയാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ബാക്കിയുള്ള അവയവങ്ങളിലേക്ക് ആവശ്യത്തിനുള്ള രക്തം എത്തിയില്ലെങ്കില്‍ രോഗിക്ക് തളര്‍ച്ചയായിട്ട് അനുഭവപ്പെടാം.

 

ഈ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നില്ല. 40 വയസില്‍ താഴെയുള്ള ഹൃദയാഘാതം വരുന്നവരുടെ കണക്ക് എടുത്താല്‍ 25 ശതമാനം കേസുകളും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. യുവാക്കളിലെ ഹൃദയാഘാതത്തിന്റെ പ്രധാന വില്ലന്‍ ജീവിതശൈലിയാണ്. രോഗിയുടെ അജ്ഞത, ലക്ഷണങ്ങളെ അവഗണിക്കുന്നത് തുടങ്ങിയവയാണ് മറ്റ് കാരണങ്ങള്‍.നമ്മുടെ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളില്‍ കൊഴുപ്പ് അടിഞ്ഞോ അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോള്‍, പൂര്‍ണ്ണമായും അടഞ്ഞുപോയാല്‍ ഹൃദയാഘാതം സംഭവിക്കുന്നു.

 

ഹൃദയാഘാതം സംഭവിക്കുന്ന രോഗികളില്‍ 25 ശതമാനം ആളുകള്‍ മാത്രമാണ് നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ തന്നെ ആശുപത്രിയില്‍ എത്തുന്നത്. ചീത്ത കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ്, പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, മദ്യപാനം എന്നിവ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കും.

 

ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ചെയ്യേണ്ടത്1. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം
2.സംസ്‌കരിച്ചതും ശീതീകരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം
3. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കുക
4.ദൈനംദിന വ്യായാമം ഒഴിവാക്കാനാകാത്തതാണ്. ദിവസവും 30 മിനിറ്റ് നടത്തം അല്ലെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റ് നടത്തം ശീലമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ മികച്ച ഫലം നല്‍കും.
5.യോഗയിലൂടെയും മറ്റ് വിനോദ പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദ്ദം ലഘൂകരിക്കുക
6. സമ്മര്‍ദ്ദംകുറയ്ക്കുക
7.മദ്യപാനം കുറയ്ക്കുകയോ പൂര്‍ണമായും ഉപേക്ഷിക്കുകയോ ചെയ്യണം.

8.പുകയിലയുടെ ഉപയോഗം ഒഴിവാക്കുക.

 

 

 

 

OTHER SECTIONS