By Anju N P.30 11 2018
ജീരകവും ഇഞ്ചിയും സ്വാദിന് മാത്രം ഉപയോഗിക്കുന്നവയല്ള, പലതരം ആരോഗ്യഗുണങ്ങള്‍ കൂടിയുണ്ട് ഇവയ്ക്ക്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നലെ്ളാരു മരുന്നാണ് ഇവ രണ്ടും. ഈ രണ്ടും ചേര്‍ന്നാല്‍ കുടവയറിന് പരിഹാരം കാണാനാകും.വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒറ്റമൂലിയാണിത് ഇത്.
ആവശ്യമുള്ള സാധനങ്ങള്‍: ജീരകവും ഇഞ്ചിയും.
ജീരകവും ഇഞ്ചിയും, ജീരകത്തില്‍ ക്യുമിനം സൈമിനം എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പുകോശങ്ങളെ കത്തിച്ച് കളയും, ഒരാഴ്ചയില്‍ തന്നെ.
ഇഞ്ചിയില്‍ ഫിനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകളുണ്ട്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.
തയ്യാറാക്കേണ്ട വിധം: ഒരു ടേബിള്‍സ്പൂണ്‍ ജീരകം, രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവയാണ് വയറ് കുറയാനുള്ള ഈ ഔഷധക്കൂട്ടിന് വേണ്ടത്.
ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളം തിളപ്പിക്കുക. ഒരു കപ്പ് ചൂടുവെള്ളം എടുക്കണം. ഇതിലേയ്ക്ക് ജീരകപ്പൊടി, ഇഞ്ചിനീര് എന്നിവ ചേര്‍ത്തിളക്കിയ ശേഷം ഈ മിശ്രിതം കുടിക്കുക. ഇത് പ്രാതലിനുശേഷം കുടിക്കുന്നതാണ് നല്ലത്. അടുപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഗുണമുണ്ടാകും.