എലിപ്പനിയെ പ്രതിരോധിക്കാം

By Subha Lekshmi B R.05 Jul, 2017

imran-azhar

തിരുവനന്തപുരം: എലിപ്പനിയെ തടയുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പ്രതിരോധ ഗുളികകള്‍ യഥാസമയം കഴിക്കുകയും പനിയുടെ ആരംഭത്തില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്താല്‍ എലിപ്പനിയില്‍ നിന്ന് രക്ഷ നേടാനാകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത അറിയിച്ചു.

 

കാരണം

എലിപ്പനിക്ക് കാരണം ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ്. എലിയുടെയും സമാന ജീവികളുടെയും വിസര്‍ജ്യങ്ങളിലൂടെ മലിനമായ ജലം, മണ്ണ്, എന്നിവയില്‍ ജോലി ചെയ്യുന്പോഴും മലിനമായ ജലം, ഭകഷണം എന്നിവ കഴിക്കുന്പോഴുമാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നില്ള.

ലക്ഷണങ്ങള്‍
പനി, കണ്ണില്‍ ചുവപ്പ്, പേശി വേദന, ഉദരപേശികള്‍ക്ക് വേദന, നട്ടെല്ളിന്‍റെ കീഴ്ഭാഗത്തെ പേശികളില്‍ തൊടുന്പോള്‍ വേദന, വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തില്‍ രകതത്തിന്‍റെ അംശമുണ്ടാവുക, ചുമ, നെഞ്ചു വേദന, കരളിനെ ബാധിക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തം എന്നിവ ലകഷണങ്ങളാണ്. രോഗം ബാധിച്ച് നാല് മുതല്‍ 19 ദിവസത്തില്‍ രോഗലകഷണങ്ങളുണ്ടാവും.

ചികിത്സ
പനിയുടെ ആരംഭത്തില്‍ തന്നെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമായി ചികിത്സ സ്വീകരിക്കണം. കൃസ്റ്റലൈന്‍ പെന്‍സിലിന്‍, ഡോക്സിസൈക്ളിന്‍ തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്. സ്വയം ചികിത്സ പാടില്ളെന്നും ഡോ. ആര്‍. എല്‍. സരിത അറിയിച്ചു.