ലൈംഗിക വിരക്തി മാറ്റാം

By Rajesh Kumar.06 07 2020

imran-azhar

 

 

ഡോ. എസ്. പ്രശാന്ത് മുക്തിദയ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് &
ഹിപ്‌നോതെറാപ്പിസ്റ്റ്
തിരുവനന്തപുരം

 

 

കാലചക്രം കറങ്ങുമ്പോള്‍ പലര്‍ക്കും പഴയതുപോലെ സെക്‌സ് ആസ്വദിക്കാന്‍ പറ്റാതെ പോകുന്നതായി കാണാം.
മനുഷ്യന്റെ ജീവിതചക്രം പരിശോധിച്ചാല്‍ ആണ്‍കുട്ടികളില്‍ 13-14 വയസ്സില്‍ സെക്‌സിനെപ്പറ്റി അറിയുവാനുള്ള ജിജ്ഞാസ ഉടലെടുക്കുകയും, ഏകദേശം പതിനെട്ടിനോട് അടുക്കുമ്പോള്‍ ലൈംഗിക താത്പര്യം അവനില്‍ നിറയുകയും ചെയ്യുന്നു. ഇത് ജീവിതാവസാനം വരെ പല തോതില്‍ നിലനില്‍ക്കുന്നതായി കാണാം.


സ്ത്രീയില്‍ ലൈംഗിക വളര്‍ച്ച ഘട്ടം ഘട്ടമായാണ്. ആദ്യ മാസമുറയോടെ പെണ്‍കുട്ടി പെട്ടെന്ന് ലൈംഗിക വളര്‍ച്ചയില്‍ എത്തുന്നില്ല. പെണ്‍കുട്ടികളില്‍ ലൈംഗിക താത്പര്യം മന്ദഗതിയില്‍ തുടങ്ങി, ഏകദേശം 17-18 വയസ്സിലെത്തുമ്പോള്‍ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നു. പിന്നീട് ഏതാണ്ട് 35-40 വയസ്സു വരെ ലൈംഗിക താത്പര്യം നിലനില്‍ക്കുന്നു. എന്നാല്‍, 40-45 ന് ശേഷം ലൈംഗിക താത്പര്യം പാപമായി പല സ്ത്രീകളും കരുതുന്നു. അതിന് ഒരു കാരണം അവരുടെ ശരീരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണെങ്കില്‍, മറ്റൊന്ന് സമൂഹത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടാണ്.


സ്ത്രീക്ക് ആര്‍ത്തവവിരാമത്തിനു ശേഷവും ലൈംഗികത ആസ്വദിക്കാന്‍ ശേഷിയുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മനസ്സിലെ ആഗ്രഹങ്ങള്‍ പലതും അടിച്ചമര്‍ത്തുന്ന സ്ത്രീ പലപ്പോഴും തന്റെ ലൈംഗിക ആവശ്യം തുറന്നു പറയാറില്ല.വിരക്തി കൂടുതല്‍ സ്ത്രീകളില്‍

സ്ത്രീയില്‍ ഉടലെടുക്കുന്ന ലൈംഗിക വിരക്തി പുരുഷന്മാരെക്കാള്‍ കൂടുതലാണ്. കേരളത്തിലെ പല സ്ത്രീകളും തങ്ങളുടെ ലൈംഗിക വിരക്തിയെപ്പറ്റി പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ഇത് ദാമ്പത്യജീവിതം അവതാളത്തിലാക്കുന്നു.
ലൈംഗിക വിരക്തി അല്ലെങ്കില്‍ പല കാരണങ്ങള്‍ കൊണ്ട് ഇണയോടുള്ള ഇഷ്ടക്കുറവിന് ഇന്ന് പല തരം ചികിത്സകളുണ്ട്. പലപ്പോഴും ജാള്യത കൊണ്ട് ദമ്പതികള്‍ ഇക്കാര്യം പുറത്തുപറയാതെ ഉള്ളിലൊതുക്കുന്നു. ജീവിതാവസാനം വരെ പരസ്പരം പഴിച്ച്, വിധിയെന്നു കരുതി സമാധാനിക്കുന്നു.

 

ലേഖനം പൂര്‍ണ്ണമായി വായിക്കാം: http://digital.kalakaumudi.com/t/30456

 

 

 

OTHER SECTIONS