പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാല്‍?

By Anju N P.19 12 2018

imran-azhar

 

തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ ദിവ്യൗഷധം കൂടിയാണ് ഇത്. ഇതുപോലെയുള്ള മറ്റൊന്നാണ് പാല്‍. രോഗം ശമിപ്പിക്കാനുള്ള കഴിവ് പാലിനില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഇത്. എന്നാല്‍, പാലും തുളസിയും ചേരുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ...


പനിയെ പ്രതിരോധിക്കാന്‍: പനിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാലില്‍ തുളസി ചേര്‍ത്ത് കഴിക്കുന്നത്. തുളസിയില്‍ യൂജെനോള്‍ എന്ന ഒരു ആന്റിഓക്‌സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതേസമയം, പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കുകയും ചെയ്യും. 


സ്‌ട്രെസും ടെന്‍ഷനും അകറ്റാന്‍: പാലില്‍ തുളസി ചേര്‍ത്ത് കുടിക്കുന്നത് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ സഹായിക്കും. ശരീരത്തിലെ യൂറിക് ആസിഡിന്റെ തോത് നിയന്ത്രിയ്ക്കാനും


കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിക്കാന്‍: കിഡ്‌നി സ്‌റ്റോണിനെ മാറ്റുന്നതിനുമുള്ള നല്ലൊരു മാര്‍ഗ്ഗമാണ് തുളസി ചേര്‍ത്ത പാല്‍.


പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കാന്‍സര്‍ തടയാന്‍: ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും കാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ നല്ലതാണ്.
തലവേദനയും ശ്വസനപ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍: ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തലവേദന മാറ്റാനും ഈ വിദ്യ സഹായകമാണ്.

OTHER SECTIONS