അസുഖങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സ്വയം പരിഹാരം തേടുന്നുവെങ്കില്‍?

By Anju N P.07 11 2018

imran-azhar

നിങ്ങള്‍ എങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് ഗുണത്തേക്കാള്‍ ഏറെ പര്‍ശ്വഫലങ്ങളാകും സമ്മനിക്കുക.നെറ്റിനെ മാത്രം ആശ്രയിച്ച് സ്വയം രോഗം കണ്ടെത്തി, രണ്ടാമതൊരു അഭിപ്രായം പോലും തേടാതെ വിശ്വസിക്കുകയും തുടര്‍ചികിത്സകള്‍ സ്വന്തമായി നടത്തുകയും ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.


താന്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വച്ച് നെറ്റില്‍ സെര്‍ച്ച് ചെയ്ത് അസുഖമെന്തെന്ന് തിരയുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്ന മറുപടി തെറ്റായിരിക്കും.
ചിലപ്പോള്‍ ഒന്നിലധികം മറുപടികളായിരിക്കും നെറ്റില്‍ നിന്ന് കിട്ടുക. ഇത് ആശയക്കുഴപ്പമുണ്ടാക്കുക മാത്രമല്ല, ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടുവെന്ന ധാരണയില്‍ സ്വയം കൂടുതല്‍ ആശങ്കപ്പെടാനും ഇത് കാരണമാകാം.


ഇത്തരത്തില്‍ മാനസികമായി സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് ക്രമേണ ഉത്കണ്ഠയിലേക്ക് നയിക്കാം. ഓണ്‍ലൈനില്‍ സ്വന്തം അസുഖങ്ങളെപ്പറ്റി തേടി ഉത്തരങ്ങള്‍ കണ്ടെത്തുന്ന പ്രവണതയെ 'സൈബര്‍കോണ്‍ഡ്രിയ’ എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നാണ് ആരോഗ്യമേഖല വിദഗ്ദ്ധരുടെ വിലയിരുത്തല്‍.


നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പല സൈറ്റുകളാണ് വിവരങ്ങളെത്തിക്കുന്നത്. ഇതില്‍ ഏതൊക്കെയാണ് വിശ്വസിക്കാനാകുന്നതെന്നും അല്ലാത്തവയേതെന്നും തിരിച്ചറിയാനാകില്ല. അതിനാല്‍ ഇത്തരം ശീലങ്ങള്‍ ആരോഗ്യത്തിന് യോജിച്ചതല്ല.
ഏത് അസുഖത്തെയും കഴിയുന്നതും നേരത്തെ തിരിച്ചറിയാനും അതിനുള്ള ചികിത്സ ഉറപ്പുവരുത്താനുമുള്ള മികച്ച ചികിത്സാ സൗകര്യങ്ങളുള്ളപ്പോള്‍ എന്തിനാണ് ആകുലതകളും മാനസിക സംഘര്‍ഷങ്ങളും അതിലെല്ലാം ഉപരി അനാരോഗ്യത്തെയും എന്തിനാണ് ക്ഷണിച്ചു വരുത്തുന്നത്.


സ്വന്തം അസുഖത്തെപ്പറ്റി അവ്യക്തമായ വിവരങ്ങളന്വേഷിച്ച് വ്യാകുലപ്പെടുകയും അനാവശ്യമായി സമയവും സ്വസ്ഥതയും ഇല്ലാതാക്കുന്നതിന് പകരം നേരെ ഒരു ഡോക്ടറെ സമീപിച്ച് ശാരീരിക വിഷമതകളും ലക്ഷണങ്ങളും ഡോക്ടറോട് പറയുകയും ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്തി നിര്‍ദ്ദേശാനുസരണം രോഗനിവാരണം ചെയ്യുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

 

OTHER SECTIONS