അമിതമായി കാപ്പി കുടിക്കുന്നുവെങ്കില്‍...

By anju.30 Jun, 2018

imran-azhar

സമയമോ, കാലമോ നോക്കാതെ ഇടയ്ക്ക് ഇടയ്ക്ക് ഒരു കപ്പ് ചൂട് കാപ്പി പലരുടെയും ശീലമാണ്. ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്നത് ഉന്മേഷം നല്‍കും എന്നാണ് സാധാരണ പറയാറ്. എന്നാല്‍, അമിതമായി കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍, കാപ്പികുടിക്കുന്നത് കുറച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറുപ്രായത്തില്‍ പരീക്ഷ സമയത്ത് ഉറങ്ങാതിരിക്കാന്‍ കാപ്പി കുടിക്കുന്ന ശീലം പിന്നീട് ഉറക്കം വരുന്ന സമയം കാപ്പി കുടിക്കുക എന്ന ജീവിതരീതിയിലേക്ക് നയിക്കുന്നു. കഫീന്‍ ഉറക്കം ഇല്ലാതാക്കും എന്നത് സത്യം തന്നെയാണ്.

 


കഫീന്റെ അമിതമായ അളവ് ശരീരത്തിന് നല്ലതല്ല. ഈ ശീലം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാപ്പി കുടിച്ച് ആറ് മണിക്കൂറിന് ശേഷവും ആ കഫീന്റെ പകുതിയോളം അംശം നമ്മളില്‍ തന്നെ നില്‍ക്കും. അതിനാല്‍ അത് ഉറക്കത്തെ ബാധിക്കും.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മതിയായ അളവില്‍ കൃത്യമായ ഉറക്കം ആവശ്യമാണ്. എന്നാല്‍, മാത്രമേ ആരോഗ്യപൂര്‍ണ്ണമായ ശരീരം സ്വന്തമാക്കാനാവൂ. അതിനാല്‍ ദിവസം പത്തും പതിനഞ്ചും കാപ്പി കുടിക്കുന്നവര്‍ പെട്ടെന്നല്ലെങ്കിലും പതിയെ പതിയെ ഈ ശീലത്തിനെ നിയന്ത്രിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുക. അത്യാവശ്യമെങ്കില്‍ അളവ് കുറച്ച് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി മാത്രം ഉപയോഗിക്കുക