സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ ഉപയോഗിക്കുന്നുവെങ്കില്‍?

By Anju N P.19 09 2018

imran-azhar

 

സൗന്ദര്യസംരക്ഷണത്തിന് പലരും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. മഞ്ഞളും നാരങ്ങ നീരും ഉപയോഗിച്ച് പലരും മുഖത്തെ പല പ്രശ്‌നങ്ങളും മാറ്റാന്‍ ശ്രമിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തിന് പലരും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. മഞ്ഞളും നാരങ്ങ നീരും ഉപയോഗിച്ച് പലരും മുഖത്തെ പല പ്രശ്‌നങ്ങളും മാറ്റാന്‍ ശ്രമിക്കാറുണ്ട്. മികച്ച ഗുണം ലഭിക്കുമെങ്കിലും പലപേ്പാഴും നാരങ്ങ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. നാരങ്ങ നീരുകൊണ്ടുള്ള സൗന്ദര്യസംരക്ഷണത്താല്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഇറിറ്റേഷനും അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും. എന്നാല്‍, പലപേ്പാഴും ഇത്തരം പ്രശ്‌നങ്ങള്‍ അറിയാതെ പലരും നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കും. എന്നാല്‍, നാരങ്ങ നീര് ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ...


നാരങ്ങയിലെ അസിഡിക് ഫലം ചര്‍മ്മത്തിലെ ഇരുണ്ട നിറം വെളുപ്പിക്കാന്‍ ഉത്തമമാണ്. എന്നാല്‍, അതേ അളവില്‍ തന്നെ ഇതിലെ പി എച്ച് ലെവല്‍ കുറവുമാണ്. അതായത് അസിഡിക് ആയത് കൊണ്ട് തന്നെ പലപേ്പാഴും ചര്‍മ്മത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.


ചര്‍മ്മത്തില്‍ചുവന്ന പാടുകള്‍:ചിലര്‍ നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ചുവന്ന തിണര്‍ത്ത പാടുകള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപെ്പടുന്നത്.
ചര്‍മ്മം ചൊറിയുന്നു: ചിലര്‍ക്കാകട്ടെ ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ കഴിവതും ചര്‍മ്മത്തിന് പുറത്ത് നാരങ്ങ നീര് ഉപയോഗിക്കാന്‍ പാടുള്ളതല്ല.


കുരുക്കളുണ്ടാകുന്നു: എണ്ണമയമുള്ള ചര്‍മ്മക്കാര്‍ നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്. എണ്ണമയമുള്ള ചര്‍മ്മം പലപേ്പാഴും ഇത്തരം വസ്തുക്കളോട് പെട്ടെന്ന് തന്നെ പ്രതികരിക്കുന്നു.
അള്‍ട്രാവയലറ്റ് രശ്മികളുടെ ആഗീരണം:നാരങ്ങ നീര് ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യാന്‍ കാരണമാകുന്നുണ്ട്. ചര്‍മ്മത്തിന് പലപേ്പാഴും ഇത് മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നാരങ്ങ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് നല്‌ളതാണ്. ഇത് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്‌ളാതാക്കും.
മികച്ച ഗുണം ലഭിക്കുമെങ്കിലും. ഇത് ചര്‍മ്മത്തില്‍ ചില പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുന്നു.

 

OTHER SECTIONS