കാന്‍സറിന് നൂതന ചികിത്സ ഇമ്മ്യൂണോതെറാപ്പി

By Rajesh Kumar.02 Feb, 2017

imran-azhar

 

ഡോ. എം. കൃഷ്ണന്‍ നായര്‍
സീനിയര്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ്
ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ഹോസ്പിറ്റല്‍
ഉള്ളൂര്‍, തിരുവനന്തപുരം

 

ഇമ്മ്യൂണോതെറാപ്പി താരതമ്യേന നൂതനമായ ഒരു ആശയമാണ്. എന്നാല്‍, വളരെ പ്രതീക്ഷ നല്‍കുന്നതുമാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ചതിനുശേഷമാണ് കാന്‍സര്‍ ശരീരത്തില്‍ വേരുറയ്ക്കുന്നത്.

 

പലവിധ മ്യൂട്ടേഷന്‍സും സംഭവിക്കുന്നതിന്റെ ഭാഗമായി പ്രതിരോധശേഷിയെ മറികടക്കാനുള്ള ശക്തി ട്യൂമറിന് ലഭിക്കുന്നു. ഇത് പ്രതിരോധശേഷിക്കു ഏറ്റവും ഫലപ്രദമായ റ്റി സെല്‍സിനെ നിര്‍വീര്യമാക്കിക്കൊണ്ടോ അതല്ലെങ്കില്‍ ഇന്‍ഡയറക്ട് ആയി റ്റി സെല്‍സിനെ ശരീരത്തില്‍ ബാലന്‍സ് ചെയ്യുന്ന പ്രോട്ടീന്‍ ഘടകങ്ങളെ പരിധിയില്‍ കൂടുതല്‍ ശക്തിയുള്ളതാക്കുകയോ ചെയ്തിട്ടാണ്. ഇതിന് ഫലപ്രദമായി ചില ചികിത്സകള്‍ ഇന്ന് വിപണിയില്‍ എത്തിയിട്ടുണ്ട്. (ഇന്ത്യയില്‍ ഇതുവരെ ലഭ്യമല്ല) എന്നാല്‍ ഈ ചികിത്സാരീതി ആരംഭദിശയായതിനാല്‍ ചില പ്രത്യേകതരം ട്യൂമറുകള്‍ക്ക് മാത്രമാണ് നിലവില്‍ ഫലപ്രദം. (മെലനോമ, പ്രോസ്‌റ്റേറ്റ് മുതലായവ ).

 

ഈ വിവരണങ്ങളില്‍ നിന്നും കാന്‍സറിനെയും അതിന്റെ ചികിത്സാരീതികളെയും കുറിച്ചുള്ള പൊതുവായ ഒരു ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ,? ഈ സ്‌പെഷ്യാലിറ്റിയില്‍ വന്നിട്ടുള്ള നൂതനമായ ചികിത്സാരീതികള്‍ ഒരു സ്‌പെഷ്യലിസ്റ്റിനു മാത്രമേ വ്യക്തമായി അറിയുവാനും നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയുകയുള്ളു. അതിനാല്‍ നിങ്ങളുടെ എല്ലാ സംശയങ്ങളും വിദഗ്ദ്ധനായ ഒരു കാന്‍സര്‍ സ്‌പെഷ്യലിസ്റ്റിനോടു തന്നെ ചോദിച്ചു മനസ്‌സിലാക്കുക.

OTHER SECTIONS