ഹൈപ്പോതൈറോയ്ഡിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

By online desk.13 03 2020

imran-azhar

 


ആരോഗ്യ സംരക്ഷണ കാര്യത്തില്‍ പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഹൈപ്പോ, ഹൈപ്പര്‍ എന്നിങ്ങനെ രണ്ടു തരമുണ്ട തൈറോയ്ഡ്. ഇതില്‍ ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ പേര്‍ക്കും കണ്ടുവരുന്നത്. കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഒരു ഗ്രന്ഥിയാണ് ഹൈപ്പോതൈറോയ്ഡ്. ആവശ്യത്തിനുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാതെ വരുമ്പോഴാണ് ഹൈപ്പോ തെറോയ്ഡുണ്ടാകുന്നത്. ഇതിനെ നിസാരമായി കാണാതെ വേണ്ട രീതിയിലുള്ള ചികിത്സ തേടാതിരുന്നാല്‍ തൈറോയ്ഡ് കാന്‍സര്‍ അടക്കമുള്ള പല ഗുരുതര ആരോഗ്യ പ്രശ്‌നത്തിലേക്കും നയിക്കും. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തിന് ശരിയായ രീതിയില്ല, ഹെപ്പോ തെറോയ്ഡുണ്ടെങ്കില്‍ ശരീരം തന്നെ ചില പ്രരംഭ ലക്ഷണങ്ങള്‍ നല്‍കും. അത്തരം പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് അറിയൂ...

 

തൂക്കം വര്‍ദ്ധിക്കുന്നു: മറ്റു കാരണങ്ങളില്ലാതെ പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കുന്നുവെങ്കില്‍ ഇതിന് കാരണം ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല എന്നതിനാലാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുമ്പോള്‍ അപചയപ്രക്രിയ തടസപ്പെടും. ഇത് ശരീരം തടിക്കാന്‍ ഇടയാക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണ, വ്യായാമ ശീലങ്ങളില്ലെങ്കിലും പെട്ടെന്ന് തടി കൂടുന്നത് ഇതിന്റെ ലക്ഷണ സൂചനയാണ്.

 

ക്ഷീണവും തളര്‍ച്ചയും: ശരീരത്തിലെ രക്തപ്രവാഹത്തെ തൈറോയ്ഡ് ഹോര്‍മോണ്‍ കുറവ് ബാധിക്കും. ഇത് ഓക്‌സിജന്‍ കോശങ്ങളിലേയ്ക്കും മറ്റും എത്തുന്നത് തടയും. ഇതുവഴി ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും സ്വാഭാവികമാണ്.

 

കൊളസ്‌ട്രോള്‍: കൊളസ്‌ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍, തൈറോയ്ഡിന്റെ കുറവ്, അതായത് ഹൈപ്പോതൈറോയ്ഡ് കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും.

 

സ്‌ട്രെസ്, ഡിപ്രഷന്‍: ഹൈപ്പോ തൈറോയ്ഡിന്റെ മറ്റൊരു ലക്ഷണം പെട്ടെന്നുണ്ടാകുന്ന മൂഡുമാറ്റമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധമല്ലെങ്കില്‍ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയും സാധാരണമാണ്. പ്രത്യേക കാരണങ്ങളില്ലാതെ തന്നെ മൂഡുമാറ്റം അനുഭവപ്പെടുന്നുവെങ്കില്‍ ഹൈപ്പോതൈറോയ്ഡിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് അര്‍ത്ഥമാക്കാം.

 

ഏകാഗ്രതക്കുറവ്: തലച്ചോറിന്റെയും നാഡികളുടേയുമെല്ലാം പ്രവര്‍ത്തനത്തെ ഹൈപ്പോതൈറോയ്ഡ് ബാധിക്കും. ഇത് ഏകാഗ്രതക്കുറവും മറ്റുമുണ്ടാക്കാനും സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

 

പൊട്ടിപ്പോകുന്ന നഖങ്ങള്‍, വരണ്ട ചര്‍മ്മവും മുടിയും: ചര്‍മ്മത്തിനേയും, മുടിയേയും, നഖത്തേയുമെല്ലാം ഹൈപ്പോതൈറോയ്ഡ് ബാധിക്കും. കനംകുറഞ്ഞു പൊട്ടിപ്പോകുന്ന നഖങ്ങള്‍, വരണ്ട ചര്‍മ്മം, മുടികൊഴിച്ചില്‍ ഇവയെല്ലാം ഹൈപ്പോതൈറോയ്ഡിന്റെ പ്രാരംഭ ലക്ഷണങ്ങളായി കണക്കാക്കാം.

 

 

 

 

 

 

 

 

 

 

 

OTHER SECTIONS