സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി മാത്രം ഉപയോഗിക്കുന്നുവെങ്കില്‍

By Anju N P.26 11 2018

imran-azhar

സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ചര്‍മ്മത്തെ പൊള്ളിയതും വരണ്ടതും ആകുന്നു. വെളുത്തുള്ളി മൂലം ചര്‍മ്മം വരണ്ട് പൊട്ടുന്നതും പൊള്ളുന്നതും തടയുവാന്‍ വെളുത്തുള്ളിയുടെ കൂടെ മറ്റ് ചില കൂട്ടുകള്‍ ചേര്‍ത്ത് സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമാകുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ...
സുന്ദരമായ മുഖത്ത് പെട്ടെന്ന് മുഖക്കുരു വന്നാല്‍, അപ്പോള്‍ ഒരല്ലി വെളുത്തുള്ളിയെടുത്ത് നിങ്ങള്‍ അതിന്റെ പുറത്ത് ഉരസിയാല്‍. പെട്ടെന്ന് തന്നെ മുഖക്കുരു മൂലമുള്ള തടിപ്പ് മുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. പക്ഷേ, അതോടൊപ്പം തന്നെ അത് മുഖത്ത് പൊള്ളിയത് പോലുള്ള പാടും അവശേഷിപ്പിക്കുന്നു.


വെളുത്തുള്ളിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ചര്‍മ്മത്തെ പൊള്ളിയതും വരണ്ടതും പോലെയാക്കാന്‍ സാധിക്കുന്ന സള്‍ഫര്‍ അഥവാ ഗന്ധകം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നുണ്ട് വെളുത്തുള്ളിയില്‍. അതിനാല്‍, ഇത്തരത്തില്‍ വെളുത്തുള്ളി മൂലം ചര്‍മ്മം വരണ്ട് പൊട്ടുന്നതും പൊള്ളുന്നതും തടയുവാന്‍ വെളുത്തുള്ളിയുടെ കൂടെ മറ്റ് ചില ചേരുവകള്‍ കൂടി ചേര്‍ത്ത് വേണം അത് ചര്‍മ്മത്തില്‍ ഉപയോഗിക്കുവാന്‍. വെളുത്തുള്ളിയില്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സവിശേഷതകള്‍ നിറഞ്ഞ അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍ അത് മുഖത്തെ കുഴികള്‍ അടയ്ക്കുവാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. പക്ഷേ, ഇതേ അല്ലിസിന്‍ ഉയര്‍ന്ന അളവിലായാല്‍ അത് നമ്മുടെ ചര്‍മ്മം കുമിള പോലെ പൊന്തുവാനും വരണ്ട് പൊട്ടുവാനും കാരണമാകുന്നു. ഇതിനാലാണ് ഇത്തരത്തിലുള്ള രാസപ്രവൃത്തികളെ ലഘൂകരിക്കുന്നതിനും അതിന്റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ഓട്ട്‌സ് പൊടി പോലുള്ള പദാര്‍ത്ഥങ്ങള്‍ വെളുത്തുള്ളിയോടോപ്പം ചേര്‍ക്കുന്നത്. വെളുത്തുള്ളി സുരക്ഷിതമായി എങ്ങനെയൊക്കെ ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്ന് അറിയൂ...


മുഖത്തെ കറുത്ത പാടുകള്‍ മാറുവാന്‍ : ഒരു അല്ലി വെളുത്തുള്ളി, ഒരു ടേബിള്‍സ്പൂണ്‍ ഓട്ട്‌സ് പൊടി, 3 തുള്ളി ടീ ട്രീ ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാകുന്നത് വരെ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറച്ചെടുത്ത് നിങ്ങളുടെ മൂക്കിന് മുകളില്‍ പുരട്ടുക. ഇത് ഉണങ്ങാനായി 5 മിനിറ്റ് കാത്തിരിക്കുക. അതിന് ശേഷം അത് ഉരച്ച് കഴുകി വൃത്തിയാക്കുക.


വെളുത്തുള്ളിയും തക്കളിയും: മുഖത്തെ കുഴികള്‍ അടയ്ക്കുന്നതിന് ഒരു ടേബിള്‍ സ്പൂണ്‍ തക്കാളിയുടെ ചാറില്‍ ഒരു വെളുത്തി ചതച്ചതും കുറച്ച് ബദാമിന്റെ എണ്ണയും ചേര്‍ക്കുക. ഒരു ഫോര്‍ക്ക് ഉപയോഗിച്ച്, കുഴമ്പ് പരൂവത്തിലാവുന്നത് വരെ ഇവ തമ്മില്‍ കൂട്ടിയോജിപ്പിക്കുക. മുഖം വൃത്തിയായി കഴുകിയതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം ചെറുചൂടുവെള്ളം കൊണ്ട് ഇത് കഴുകിക്കളയുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ സുഷിരങ്ങള്‍ അടയ്ക്കുവാന്‍ ഇത് സഹായിക്കും.

OTHER SECTIONS