അരിയില്‍ വില്ലനായി ആര്‍സനിക്

By Rajesh Kumar.05 05 2020

imran-azhar

തൂശനില മുറിച്ചുവച്ചു, തുമ്പപ്പൂചോറു വിളമ്പീ... എന്നൊക്കെ കേട്ടിരിക്കാന്‍ സുഖമുണ്ടെങ്കിലും ചോറ് അത്ര വെളുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ, മിക്ക ഡയറ്റ് ചാര്‍ട്ടുകളിലും വെള്ളച്ചോറിന് വില്ലന്‍ റോളാണ്. തവിട്ട് അരിയെ അപേക്ഷിച്ച് വെള്ളച്ചോറിന്റെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഉയര്‍ന്ന തോതിലാണെന്നതാണ് പ്രധാന കാരണം. ഇക്കാരണത്താല്‍, വെള്ളച്ചോറ് വളരെ പെട്ടെന്നുതന്നെ ഗ്ലൂക്കോസായി മാറുന്നതിനാല്‍ ബ്ലഡ് ഷുഗര്‍ ലെവല്‍ വേഗത്തില്‍ ഉയരുന്നു. പ്രമേഹരോഗികള്‍ക്ക് ഇത് നല്ലതല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 


അമിലോസ്, അമിലോപെക്ടിന്‍ എന്നീ ഗ്ലൂക്കോസുകളാണ് ചോറിന് ആകൃതിയും ദഹനത്തിനുള്ള കഴിവും നല്‍കുന്നത്. ബസ്മതി പോലുള്ള അരിയിനങ്ങളില്‍ അമിലോസിന്റെ സാന്നിധ്യം കൂടിയ അളവിലായതിനാല്‍ അവ പരസ്പരം ഒട്ടിപ്പിടിക്കുകയില്ല. ഇത് അന്നജത്തിന്റെ ദഹനം മന്ദഗതിയിലാക്കുന്നു. അമിലോസ് താഴ്ന്ന ലെവലും അമിലോപെക്ടിന്‍ ഉയര്‍ന്ന ലെവലിലും ഉള്ള ചോറാണ് ഒട്ടിപ്പിടിക്കുന്നത്. അരിയാഹാരം, സ്റ്റാര്‍ച്ച് അഥവാ അന്നജസമ്പുഷ്ടമായ ഭക്ഷണമായതിനാല്‍ ശരീരഭാരം ഉയരാനും കാരണമാകുന്നു. ഡയറ്റ് ചാര്‍ട്ടുകളില്‍ ചോറിന് അയിത്തം കല്പിക്കുന്നതിനുള്ള പ്രധാന കാരണം, അതിന്റെ ഉയര്‍ന്ന അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ് നിരക്കാണ്. അന്നജത്തിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റ് അരിയില്‍ അടങ്ങിയിരിക്കുന്നത്.

 


ലോകമൊട്ടാകെ വലിയൊരു ശതമാനം ആളുകളുടെയും പ്രധാനാഹാരമാണ് അരി. അരി പലവിധമുണ്ട്. ബസ്മതി, കറുപ്പ് അരി, വെള്ള അരി, ഒട്ടുന്ന അരി ഇങ്ങനെ പോകുന്നു ലിസ്റ്റ്. ഇതില്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടുള്ളത് ബ്രൗണ്‍ റൈസ് അഥവാ തവിട്ട് അരിയെക്കുറിച്ചാണ്. തവിട്ട് അരി, വെള്ള അരിയാക്കി മാറ്റാനായി പോളിഷിങ്ങിന് വിധേയമാകുമ്പോള്‍ ബി വൈറ്റമിനുകളും പകുതിയിലേറേ മാംഗനീസും ഫോസ്ഫറസും ഇരുമ്പും നഷ്ടമാകുന്നു. തവിട്ട് അരിയില്‍ പശ കുറവാണ്.

 


ലേഖനം പൂര്‍ണ്ണമായി വായിക്കാം: http://digital.kalakaumudi.com/t/30456   

 

 

 

 

 

 

 

OTHER SECTIONS