നിങ്ങളുടെ നഖത്തിൽ വെളുത്ത ചന്ദ്രക്കലയുണ്ടോ ? ഭാവി അറിയാം .......

By BINDU PP .09 Jun, 2018

imran-azhar

 

 

നിങ്ങളുടെ നഖത്തിൽ വെളുത്ത ചന്ദ്രക്കല പോലെയുള്ള അടയാളങ്ങൾ ഉണ്ടോ ? നാട്ടു പുറങ്ങളിൽ പുതുകോടി കിട്ടാനാണ് ഇങ്ങനെ വരുന്നതെന്ന് പറയാറുണ്ട്. ലുണൂല (Lunula) എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. ഓരോ വിരലിലും കാണുന്ന ലുണൂലയ്ക്ക് ഓരോ ഫലങ്ങളാണ്.

 

തള്ളവിരല്‍ - ലുണൂല തള്ളവിരലില്‍ കാണുകയാണെങ്കില്‍ ശുഭവാര്‍ത്ത കേള്‍ക്കാനിടയാകും. ഇക്കൂട്ടര്‍ക്ക് അധികം വൈകാതെ തന്നെ ജീവിതലക്ഷ്യം കൈവരിക്കാനും സാധിക്കും.

ചൂണ്ടുവിരല്‍- ചൂണ്ടുവിരലില്‍ ലുണൂല ഉണ്ടെങ്കില്‍ വിവാഹം, ജോലി തുടങ്ങിയ ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. ജോലിയുള്ളവര്‍ക്കു കൂടുതല്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം.

നടുവിരല്‍ - ലുണൂല നടുവിരലില്‍ കാണുകയാണെങ്കില്‍ ഉടന്‍ സാമ്ബത്തിക അഭിവൃദ്ധിയുണ്ടാകും. കൂടാതെ മെഷീന്‍ സംബന്ധമായ തൊഴിലില്‍ ശോഭിക്കും.

മോതിരവിരല്‍ - മോതിരവിരലില്‍ ലുണൂലയുള്ളവര്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്തെത്തും .എല്ലാ സുഖസൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും.

ചെറുവിരല്‍ - ചെറുവിരലിലെ ലുണൂല സൂചിപ്പിക്കുന്നത് സാമ്ബത്തിക നഷ്ടത്തെയാണ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ വന്‍ ഇടിവുസംഭവിക്കുമെന്ന് സാരം.

 

OTHER SECTIONS