പത്രക്കടലാസില്‍ വച്ച് ഭക്ഷണം കഴിക്കുന്നുവെങ്കില്‍?

By online desk.12 03 2019

imran-azhar


ഭൂരിഭാഗം കടകളിലും ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് നല്‍കുന്ന ശീലമാണുള്ളത്. എന്നാല്‍, സ്‌നാക്‌സ് ഉള്‍പ്പെടയുള്ള ആഹാരങ്ങള്‍ പത്രക്കടലാസില്‍ വച്ച് കഴിക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

 


അച്ചടിക്കായി പേപ്പറില്‍ ഉപയോഗിക്കുന്ന മഷിയില്‍ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിനൊപ്പം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രോഗവാഹികളായ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം പത്രക്കടലാസിലുണ്ടാവാനുള്ള സാധ്യതയേറെയാണ്. എണ്ണപ്പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ പേപ്പര്‍ അലിഞ്ഞ് ഭക്ഷണത്തില്‍ ഒട്ടിപ്പിടിക്കും.

 


ഈ ശീലം പതിവാകുന്നതോടെ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ ക്ഷണിച്ച് വരുത്തുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

OTHER SECTIONS