കോവിഡ്: കുട്ടികളില്‍ പുതിയ ലക്ഷണങ്ങള്‍

By Rajesh Kumar.16 05 2020

imran-azhar

കോവിഡ് ബാധിതരായ കുട്ടികള്‍, കുട്ടികളെ ബാധിക്കുന്ന പീഡിയാട്രിക് ഇന്‍ഫ്‌ളമേറ്ററി മള്‍ട്ടിസിസ്റ്റം (പിഐഎംഎസ്) രോഗം പിടിപെട്ടുമരിച്ചതായി റിപ്പോര്‍ട്ട്. ഇതുവരെ അഞ്ചു കുട്ടികള്‍ പിഐഎംഎസ് മൂലം മരിച്ചതായാണ് വിവരം. ന്യൂയോര്‍ക്കില്‍ മൂന്നു കുട്ടികളും ഫ്രാന്‍സിലും ബ്രിട്ടനിലും ഓരോരുത്തരുമാണ് മരിച്ചത്. കോവിഡ് കുട്ടികളെ ഗുരുതരമായി ബാധിക്കില്ല എന്ന നിഗമനങ്ങള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

 

കൊവിഡുമായി ബന്ധപ്പെട്ടാണ് കുട്ടികളിള്‍ പിഐഎംഎസ് പിടിപെട്ടതെന്ന് തുടക്കത്തില്‍ ആരോഗ്യവിദഗ്ദ്ധര്‍ മനസിലാക്കിയില്ല. നേരത്തേ മറ്റു ചില രോഗങ്ങള്‍ കൂടി കൊവിഡ് ബാധിതരായ കുട്ടികളില്‍ കണ്ടെത്തിയിരുന്നു. 14 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നു അവര്‍. മറ്റു രോഗലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ കുട്ടികളില്‍ കോവിഡ് ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ പരിശോധന നടത്തിയിരുന്നില്ല.

 

പിന്നീട് സംശയം ശക്തമായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പതിനഞ്ചോളം കുട്ടികളുടെ പരിശോധന നടത്തി. പരിശോധനാഫലം പൊസിറ്റീവായതോടെ ഡോക്ടര്‍മാരുടെ സംശയം ഇരട്ടിച്ചു. അതോടെയാണ് കൊവിഡ് കുട്ടികളിലുണ്ടാക്കുന്ന ലക്ഷണമാണ് ഈ രോഗങ്ങളെന്ന നിഗമനത്തില്‍ ചികിത്സകര്‍ എത്തിച്ചേര്‍ന്നു.

 

കവാസാക്കി രോഗത്തിന്റെയും ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമിന്റെയും ലക്ഷണങ്ങളുമായാണ് ന്യൂയോര്‍ക്കില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും, പനി, ചര്‍മ്മം പൊളിയുക, രക്തസമ്മര്‍ദ്ദം അസാധാരണമായി താഴുക എന്നിവയാണ് ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍.

 

OTHER SECTIONS