ഉടനെയൊന്നും സാധാരണ ജീവിതം സാധ്യമാവില്ല, ലോകമാകെ കോവിഡ് പിടിമുറുക്കുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

By Rajesh Kumar.14 07 2020

imran-azhar

 ലണ്ടന്‍: സമീപഭാവിയിലൊന്നും സാധാരണ ജീവിതം സാധ്യമാകില്ലെന്ന് ലോകാരോഗ്യസംഘടന. ലോകത്താകമാനം കോവിഡ് ശക്തിപ്രാപിക്കുകയാണെന്നും സംഘടന മുന്നറിയിപ്പു നല്‍കുന്നു. ലോകാരോഗ്യസംഘടന തലവന്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയാസസ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

നിരവധി രാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍, കോവിഡ് വ്യാപനം നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, ഒട്ടനവധി രാജ്യങ്ങളുടെ കാര്യത്തില്‍ വൈറസ് പ്രതിരോധം തെറ്റായ ദിശയിലാണ്.

 

ജനങ്ങളിലെ വിശ്വാസം നശിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ നിലപാടിനെ ഡോ. ടെഡ്രോസ് വിമര്‍ശിച്ചു. നേതാക്കളെ പേരെടുത്ത് പറയാതെയാണ്, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ എച്ച് ഒ മേധാവിയുടെ വിമര്‍ശം.

 

കോവിഡിനെ പിടിച്ചുകെട്ടാന്‍ സമഗ്രമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന്, അമേരിക്കയില്‍ നിന്ന് നിരവധി പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ പരാമര്‍ശിച്ച് ഡോ. ടെഡ്രോസ് വ്യക്തമാക്കി.

 

ഏറ്റവും രൂക്ഷമായി സമൂഹവ്യാപനം നടന്നിട്ടുള്ള രാജ്യങ്ങളില്‍ പോലും കാര്യക്ഷമമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ വൈറസ് വ്യാപനം ഫലപ്രദമായി നിയന്ത്രിച്ചുനിര്‍ത്താമെന്ന് ഡോ. ടെഡ്രോസ് ഓര്‍മ്മിപ്പിച്ചു.

 

 

OTHER SECTIONS