ഒരു ബർഗറിന് എന്താ വില ....? ആറ് ലക്ഷം രൂപ

By Greeshma G Nair.19 Mar, 2017

imran-azhar

 

 

 


ദുബായ്: ഒരു ബര്‍ഗറിന്റെ മാത്രം വില കേട്ടാൽ ഞെട്ടും ആറ് ലക്ഷം രൂപ. എന്നാല്‍ സംഭവം സത്യമാണ് ദുബായിലാണ് ഒരു ബര്‍ഗര്‍ ആറുലക്ഷത്തിലധികം രൂപയ്ക്ക് വിറ്റത് . സ്തനാര്‍ബുധത്തിനെതിരായ ക്യാമ്പെയിനായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റത് .



ദുബായി മാളിലായിരുന്നു ലേലം നടന്നത്. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ ബര്‍ഗറാണ് 36700 ദിര്‍ഹത്തിന്് ലേലത്തില്‍ പോയത്. ആറുലക്ഷത്തി അറുപതിനായിരത്തോളം ഇന്ത്യന്‍ രൂപ വരും ഇത്. ഒരു ബര്‍ഗറിന് കിട്ടുന്ന റെക്കോര്‍ഡ് വിലയാണ് ഇതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

 

സ്തനാര്‍ബുദത്തിനെതിരായ പ്രചാരണ പരിപാടിയായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ ലേലം സംഘടിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ലക്ഷ്യത്തോടെ ബര്‍ഗര്‍ ലേലം നടത്തിയിരുന്നു. അന്ന് 25700 ദിര്‍ഹമാണ് ലഭിച്ചിരുന്നത്. നാലു മണിക്കൂര്‍ നീണ്ട നിന്നതായിരുന്നു ഇത്തവണത്തെ ലേലം.

loading...