ശുഭാപ്തിവിശ്വാസമുണ്ടോ ജീവിതം ആനന്ദകരമാകും

By SUBHALEKSHMI B R.10 Nov, 2017

imran-azhar

ദൈവം ഒരു ബുര്‍ഷ്വയാണ് ..ഉളളവര്‍ക്ക് എല്ലാം കൊടുക്കും. ഇല്ലാത്തവന് ഒന്നുമില്ല..സൌന്ദര്യമില്ല, പണമില്ല, ജോലിയില്ല.....എന്തൊരുജീവിതമാണിത്? ഇങ്ങനെ ചിന്തിക്കുന്നവര്‍ ഏറെയാണ്. സ്വയം താഴ്ത്തിക്കെട്ടി ദൈവത്തെയും മാതാപിതാക്കളെയും മറ്റുളളവരെയും കുറ്റംപറഞ്ഞ് സ്വന്തം ജീവിതം നരകമാക്കുന്നവര്‍. ഇത്തരം മനോഭാവം അവരെ ഒരിടത്തും എത്തിക്കില്ല. എത്ര അറിവുളള വിഷയമാണെങ്കിലും ഒരു അഭിമുഖത്തിലോ മറ്റോ അത് ശരിയായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. കാരണം താന്‍ നിര്‍ഭാഗ്യവാനാണ് എന്ന ചിന്ത അയാളെ പിന്നോട്ടുവലിക്കുന്നു എന്നതു തന്നെ. അതൊഴിവാക്കി തന്‍റെ കഴിവുകളില്‍ വിശ്വസിച്ച് നന്നായി പ്രയത്നിച്ച് മുന്നോട്ടുപോയാല്‍ അയാള്‍ക്ക് വിജയം സുനിശ്ചിതമാണ്. മറിച്ചായാല്‍ മാനസിക, ശാരീരികാരോഗ്യം
തകരാറിലാവും...ജീവിതവും.

 


ശുഭാപ്തിവിശ്വാസമുളള, ഉളളതുകൊണ്ട് സന്തോഷിക്കാന്‍ കഴിയുന്ന, സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നവരാണ് കൂടുതല്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.  ഫുഡാന്‍, മിഷിഗണ്‍ എന്നീ സര്‍വ്വകലാശാലകളാണ് പഠനം നടത്തിയത്. ഓരോരുത്തരുടെയും ബോഡി മാസ് ഇന്‍ഡെക്സിനനുസരിച്ചാണ് അയാളുടെ ശാരീരിക മാനസികാരോഗ്യം വിലയിരുത്തിയത്. ശുഭാപ്തിവിശ്വാസമുളളവര്‍ക്ക് ജീവിതം കൂടുതല്‍ നന്നായി ആസ്വദിക്കാനാകുമെന്നും പഠനം വ്യക്തമാക്കുന്നു

OTHER SECTIONS