പപ്പായ ഇല ജ്യൂസ് കഴിച്ചാല്‍

By Subha Lekshmi B R.13 Apr, 2017

imran-azhar

ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച വേളയില്‍ പപ്പായ ഇലയുടെ പിന്നാലെയായിരുന്നു മലയാളി. പപ്പായ ഇല നീരു കുടിച്ചാല്‍ രക്തത്തിലെ പ്ളേറ്റ്ലെറ്റിന്‍റെ എണ്ണം വര്‍ദ്ധിക്കുമെന്ന് വാര്‍ത്തപടരുകയും ചെയ്തിരുന്നു. എന്നാല്‍,ഇത് ശരിയല്ലെന്നും വാര്‍ത്തയുണ്ടായി. എന്നാല്‍ പോഷകസന്പന്നമാണ് പപ്പായയിലയെന്നാണ് പുതിയ വാര്‍ത്ത. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ളാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

 

ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. ഇതിലെ അസെറ്റോജെനിന്‍ എന്ന ഘടകം ക്യാന്‍സര്‍, ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയും. ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക വഴിയാണ് ഇത് സാധിക്കുന്നത്.അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ളാ അസുഖങ്ങള്‍ക്കുംപപ്പായ ഇല നീര് പ്രതിവിധിയാണ്. സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ളതാണ്.

 

രക്തത്തിലെ ഗ്ളൂക്കോസിന്‍െറ തോത് കുറയ്ക്കുന്നതിനാല്‍ പപ്പായ ഇല ജ്യൂസ് പ്രമേഹരോഗികള്‍ക്കും ഗുണംചെയ്യും. അതുപോലെ ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയത്തിന്‍െറ ആരോഗ്യ സംരക്ഷണത്തിനും നല്ളതാണ്. അതിനാല്‍ ആഴ്ചയില്‍ ഒരു ഗ്ളാസ് പപ്പായ ഇല ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണെന്നാണ് റിപ്പോര്‍ട്ട്.

OTHER SECTIONS