By online desk .21 10 2020
ഇന്ത്യയിലെ ഏറ്റവും വലിയ ശീതള പാനീയ കമ്പനിയായ പാര്‍ലെ അഗ്രോ, ബി-ഫിസ് എന്ന പുതിയൊരു പാനീയം അവതരിപ്പിച്ചു. മാള്‍ട്ട് ഫ്ളേവറില്‍ ആപ്പിന്റെ ജ്യൂസിന്റെ മിശ്രണമാണ് ബി-ഫിസ്. പാര്‍ലെയുടെ ആപ്പി ഫിസ്സ് ജനപ്രീതി നേടിയ ശീതള പാനീയമാണ്.കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് മേഖലയിലെ തരംഗം കൂടുതല്‍ ശക്തമാക്കാന്‍ സൂപ്പര്‍ താരങ്ങളായ പ്രിയങ്ക ചോപ്ര ജോനാസിനെയും ജൂനിയര്‍ എന്‍ ടി ആറിനെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി കമ്പനി നിയമിച്ചു.
വിപണിയിലുള്ള ഫിസ്സി പാനീയങ്ങള്‍ക്ക് ബദലായി, ആരോഗ്യദായകമാണ് ബി-ഫിസ്സ്. 160 എം എല്ലിന് വില 10 രൂപ. ബി-ഫിസ്സിന് വേണ്ടിയുള്ള പാര്‍ലെയുടെ വിപണി നിക്ഷേപം 40 കോടി രൂപയാണ്. പാര്‍ലെ അഗ്രോയുടെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായി ബി- ഫിസ്സിനെ മാറ്റുമെന്ന് കമ്പനി ജോയിന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടറും സി എം ഒയുമായ നാദിയ ചൗഹാന് പറഞ്ഞു.
ഫ്രൂട്ട് ഫിസ്സ് മേഖലയില്‍ 99 ശതമാനം വിപണി പങ്കാളിത്തമാണ് പാര്‍ലെ അഗ്രോയ്ക്കുള്ളത്. വിപണിയില്‍ 10 രൂപയ്ക്കു ലഭിക്കുന്ന, മാള്‍ട്ട് ഫ്ളേവര്‍ ഫിസ്സി ഡ്രിങ്ക് ബി-ഫിസ് മാത്രമാണ്. 6500 കോടി രൂപ ബ്രാന്‍ഡ് ടേണോവറുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ലഘുപാനീയ കമ്പനിയാണ് പാര്‍ലെ. ഫ്രൂട്ടി, ആപ്പി, ആപ്പിഫിസ്സ്, ബെയ്ലി, ബെയ്ലി സോഡ, ഫ്രിയോ, ഡിഷൂം, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നിവയാണ് പാര്‍ലെ അഗ്രോയുടെ മറ്റ് ഉല്പന്നങ്ങള്.