ഫൈസര്‍ വാക്‌സിന്‍ ബ്രിട്ടണ്‍ കൊറോണ വകഭേദത്തിന് ഫലപ്രദമെന്നു പഠനം

By Rajesh Kumar.20 01 2021

imran-azhar

ബ്രിട്ടണില്‍ കണ്ടെത്തിയ, വ്യാപനശേഷി കൂടിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നു പഠനം. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

 

ക്രിസ്മസിന് മുമ്പ് ബ്രിട്ടണിലെ കെന്റിലാണ് വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്. പിന്നീടത് ലണ്ടനിലും ബ്രിട്ടന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലും വ്യാപിച്ചു. ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിക്കുകയും ചെയ്തു.

 

വൈറസിന് രൂപമാറ്റം വന്നതോടെ നിലവില്‍ വികസിപ്പിച്ചിട്ടുള്ള വാക്‌സിനുകള്‍ ഫലപ്രദമാകില്ല എന്ന ആശങ്ക ഉയര്‍ന്നു. തുടര്‍ന്നു നടത്തിയ പഠനങ്ങളിലാണ് ലോകത്ത് ആദ്യം വികസിപ്പിച്ച വാക്‌സിനുകളിലൊന്നായ ഫൈസര്‍ പുതിയ വകഭേദത്തിനും ഫലപ്രദമെന്നു തെളിഞ്ഞത്.

 

OTHER SECTIONS