വിപണി കീഴടക്കി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പീറ്റ്‌സ ഹട്ട് ; പീറ്റ്‌സ പ്രേമികള്‍ക്ക് ഇനി പത്ത് രുചിഭേദങ്ങള്‍ കൂടി

By online desk .21 10 2020

imran-azhar

 

 

കൊച്ചി: ഉത്സവ, ക്രിക്കറ്റ് സീസണുകളിലെ വിപണി വളര്‍ച്ച ലക്ഷ്യമിട്ട് പീറ്റ്‌സ പ്രേമികള്‍ക്കായി പീറ്റ്‌സ ഹട്ട് ഇന്ത്യ പത്തു രുചിഭേദങ്ങളിലുള്ള വ്യത്യസ്തമായ പാന്‍ പീറ്റ്‌സകള്‍ പുറത്തിറക്കി. ഓര്‍ഡറുകള്‍ വര്‍ദ്ധിപ്പിച്ച് ശക്തമായ വിതരണശ്യംഖലയുടെ പിന്‍ബലത്തോടെ ഈ പാദത്തില്‍ 30 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിനാണ് പീറ്റ്‌സ ഹട്ട് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

 

കഴിഞ്ഞ മാസങ്ങളില്‍ പീറ്റ്‌സകള്‍ വീടുകളിലെത്തിച്ചു നല്‍കുന്നതിലും (ഡെലിവറി) നേരിട്ടുള്ള വില്‍പ്പനയിലും മികച്ച വളര്‍ച്ച നേടാനായി. നിലവില്‍ അറുപതു ശതമാനം വില്‍പ്പനയും വീടുകളിലെത്തിച്ചു നല്‍കുന്നതിലൂടെയാണ് നടക്കുന്നത്. ടേക്ക്എവേയിലും കഴിഞ്ഞ വര്‍ഷത്തെക്കാളും വര്‍ദ്ധനവുണ്ട്.