ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നതിന് കാരണം....കുപ്രചരണങ്ങളെ തളളി ദുബായ് മുന്‍സിപ്പാലിറ്റി

By SUBHALEKSHMI B R.18 Dec, 2017

imran-azhar

ദുബായ്: കുറേനാളായുളള ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്. പായ്ക്കറ്റില്‍ ലഭ്യമാകുന്ന ചിപ്സുകള്‍ കത്തുന്നത് അവ പ്ളാസ്റ്റിക്കിട്ട് മൊരിച്ചെടുക്കുന്നതാണെന്നും മറ്റുമുളള പ്രചാരണമാണ് ഉപഭോക്താക്കളില്‍ ആശങ്ക ജനിപ്പിച്ചത്. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരമായ ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങിയവയ്ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി നിരവധി വാര്‍ത്തകള്‍ വിഡിയോകളും ചിത്രങ്ങളും സഹിതം പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ യുഎഇയില്‍ അടുത്തിടെ പ്രചരിച്ച ഒരു വിഡിയോ ആണ് ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നതിന്‍െറ വിഡിയോ. ഇത്തരം ചിപ്സുകള്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നും വലിയ രീതിയിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പ്രചരണം. ഭകഷണവുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ആളുകള്‍ വളരെ ഗൌരവത്തോടെയാണ് ഇതിനെ കണ്ടത്.

 

എന്നാല്‍, ഇവയെ തള്ളിക്കൊണ്ട് സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിക്കുകയും ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നത് സാധാരണ പ്രക്രിയ മാത്രമാണെന്നും ശാസ്ത്രത്തെ മുന്‍നിര്‍ത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ ഫുഡ് സെയ്ഫ്റ്റി വിഭാഗം അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വിഡിയോ ശ്രദ്ധയ ില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും വിഭാഗം വ്യക്തമാക്കി.

 

കാര്‍ബോഹൈഡ്രേറ്റ്, എണ്ണ, ഉപ്പ് കലര്‍ന്ന ഭക്ഷണം എന്നിവ ചേര്‍ത്ത വസ്തുക്കള്‍ കത്തിച്ചാല്‍ കത്തുന്നത് സാധാരണ പ്രക്രിയമാത്രമാണ്. ഇത്തരം വിഡിയോകള്‍ പങ്കുവയ്ച്ച് തെറ്റ ിദ്ധാരണ പടര്‍ത്തരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപദാര്‍ഥങ്ങളുടെ സുരക്ഷയില്‍ ദുബായ് എന്നും കര്‍ശന നടപടിയെടുത്തിട്ടുണ്ട്. അതിനാല്‍ ജനങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ളെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

 

എല്ളാ ഉല്‍പന്നങ്ങളുടെയും സാംപിള്‍ ലാബില്‍ അയച്ച് പരിശോധിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി ഫുഡ് സെയ്ഫ്റ്റി വിഭാഗത്തെ സമീപിക്കാമെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

OTHER SECTIONS