കോവിഡിന് സോറിയാസിസ് മരുന്ന് നല്‍കാന്‍ അനുമതി

By Rajesh Kumar.11 07 2020

imran-azhar

 

സോറിയാസിസിനു നല്‍കുന്ന മരുന്നായ ഇറ്റോലിസുമാബ് അടിയന്തരഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്കു നല്‍കാന്‍ ഡ്രെഗ് കണ്‍ട്രോളര്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. കോവിഡ് ഗുരുതരമാകുന്ന അവസ്ഥയിലുണ്ടാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് ഇറ്റോലിസുമാബ് നല്‍കുക.

 

കോവിഡ് ബാധിതരില്‍, ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണം, സൈറ്റോക്കിന്റെ ഉല്പാദനം കൂട്ടും. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഈ അവസ്ഥയിലാണ് ഇറ്റോലിസുമാബ് നല്‍കുക.

 

എയിംസിലെ മെഡിക്കല്‍ വിദഗ്ധരും ശ്വാസകോശരോഗ വിദഗ്ധരും ഫാര്‍മക്കോളജിസ്റ്റുകളും ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് ഇറ്റോലിസുമാബ് കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്നു കണ്ടെത്തിയത്.

OTHER SECTIONS