ഡോക്ടറെ സമീപിക്കാതെ പ്രതിരോധിക്കാം

By online desk.06 03 2020

imran-azhar

 

നമ്മളില്‍ പലരെയും അലട്ടുന്ന സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് അലര്‍ജി, എക്കിള്‍, ഉറക്കക്കുറവ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കാതെ തന്നെ അവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ.

 

അലര്‍ജി തുമ്മല്‍: അലര്‍ജി രോഗങ്ങള്‍ ഏത് കാലാവസ്ഥയിലും വരാം. മഴക്കാലത്ത് കൂടുതലാകും. വേനലില്‍ പൊടി മൂലമുള്ള അലര്‍ജി സാധാരണയാണ്. ചെറിയ അലര്‍ജി ലക്ഷണങ്ങളായ തുമ്മല്‍, ചൊറിച്ചില്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍,

 

- തുല്യ അളവില്‍ മഞ്ഞളും കറിവേപ്പിലയും നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.

- ഒരുപിടി ചുവന്ന തുളസിയില ചതച്ച് നീരെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസം ഒരുനേരം ഒരാഴ്ച കഴിക്കുന്നതും ഇവയെ പ്രതിരോധിക്കും.

 

ഇക്കിള്‍ (എക്കിട്ടം): ദഹന വ്യവസ്ഥയുമായി ബന്ധപെ്പട്ടുണ്ടായ അസ്ഥിരതയുടെ പ്രശ്‌നമാണ് എക്കിള്‍. ഏറെനേരം വിശന്നിരിക്കുക, വായുകോപം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക, ക്രമം തെറ്റി ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് എക്കിള്‍ ഉണ്ടാകാന്‍ കാരണം. ഗ്യസ്ട്രബിള്‍ ഉള്ളവര്‍ക്കും എക്കിള്‍ വരാം. എക്കിള്‍ വന്നാല്‍,

 

- ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്ഛ്വസിക്കുക. എക്കിള്‍ മാറും.

- വായില്‍ പഞ്ചസാര ഇട്ടതിന് ശേഷം ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കുറേശെ്ശയായി അലിയിച്ചിറക്കുക.

- ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുക.

 


ഉറക്കക്കുറവ്: ആധുനികയുഗത്തില്‍ ഏറെ പേരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇത് മാറാനായി,

- ഒരു ഗ്‌ളാസ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പ് കഴിക്കുക

- കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കൊഴുപ്പുകുറച്ച ഇളം ചൂട് പാല്‍ കുടിക്കുക.

 

 

 

 

OTHER SECTIONS